1 aed = 18.22 inr 1 eur = 71.17 inr 1 gbp = 83.22 inr 1 kwd = 219.54 inr 1 sar = 17.84 inr 1 usd = 67.09 inr
Feb / 2017
20
Monday

മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ബ്രിസ്‌ബേനിൽ മാർച്ച് 11ന്

ജോളി കരുമത്തി
February 18, 2017 | 10:18 am

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സിറ്റി കൗൺസിലും ബ്രിസ്‌ബേൻ മലയാളീ അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടി കൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു. മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ആഘോഷങ്ങൾക്കു കൊഴുപ്പേകും. ബ്രിസ്‌ബേൻ മലയാളി അസോസിയ...

കാറപകടത്തെ തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ കുറ്റം സമ്മതിച്ച് മലയാളി യുവതി; ഡിംപിൾ തോമസിന് ജാമ്യം അനുവദിച്ച് മെൽബൺ കോടതി

February 17 / 2017

മെൽബൺ: ദിശ തെറ്റിച്ച് കാറോടിച്ചതിനെ തുടർന്ന് ഗർഭിണിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് ക്രാൻബോണിലെ സൗത്ത് ഗിപ്സ്ലാൻഡ് ഹൈവേയിൽ വച്ചായിരുന്നു അപകടം നടന്നത്. മലയാളിയായ ഡിംപിൾ തോമസ് ഓടിച്ചിരുന്ന കാറിടിച്ചാണ് ഗർഭിണിക്കും ഗർഭസ്ഥ ശിശുവിനും പരിക്കേൽക്കുന്നത്. പിന്നീട് ശിശു മരിക്കുകയും ചെയ്തു. തോംസൺ റോഡിനു സമീപത്തുള്ള ഇന്റർ സെക്ഷനിലൂടെ കാറോടിച്ചു വരികയായിരുന്നു ഇരുപത്തഞ്ചുകാരിയായ ഗർഭിണി....

മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്

February 16 / 2017

കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അർപ്പിക്കാനുമായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കൽ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുൽപ്പള്ളി മണിമല കുടുംബാംഗവും കാൻബറ ഹോസ്പിറ്റലിൽ നഴ്‌സുമാണ്. ദീർഘകാലം സിംഗ...

തൊഴിലില്ലായ്മ നിരക്ക് താഴോട്ട്; പാർട്ട് ടൈം ജോബ് വർധിച്ചപ്പോൾ ജനുവരിയിൽ ഫുൾ ടൈം ജോബ് കുറഞ്ഞുവെന്ന് എബിഎസ് റിപ്പോർട്ട്

February 16 / 2017

മെൽബൺ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ ഇടിവു നേരിട്ടപ്പോൾ ഫുൾ ടൈം ജോബ് കുറഞ്ഞുവെന്ന് എബിഎസ് റിപ്പോർട്ട്. ജനുവരി മാസത്തിൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം അവസാനം 5.8 ആയിരുന്നത് ജനുവരിയായപ്പോഴേയ്ക്കും 5.7 ശതമാനമായി കുറയുകയായിരുന്നു. പുതുതായി 13,500 പേർക്കാണ് കഴിഞ്ഞ മാസം പാർട്ട് ടൈം ജോലി നേടാനായത്. 2016-ൽ ഏതാനും മാസങ്ങളിൽ ഫുൾ ടൈം ജോലിയിൽ വർധന കണ്ടിരുന്നുവെങ്കിലും ജനുവരിയിൽ ഇത് ഇടിയുകയായിരുന്നു. പാർട്ട് ടൈം ജോലിയുടെ കാര്യത്തിൽ ആശങ്കയ്ക്ക് ഇടയി...

എസ്‌കെഎം ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 4, 5 തീയതികളിൽ പെർത്തിൽ

February 15 / 2017

മലയാളി ബാഡ്മിന്റൻ പ്രേമികൾക്കായി എസ്‌കെഎം ഈ വർഷവും ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു.മാർച്ച് 4, 5 തീയതികളിലായി പെർത്തിൽ ആണ് മത്സരങ്ങൾ നടക്കുക. മെൻസ് ഡബിൾസ്, സിംഗിൾസിലാണ് മത്സരങ്ങൾ നടക്കുക. 30 ഡോളർ പെർ ഡിവഷനും, 45 ഡോളർ ടീമിനും ആണ് രജിസ്‌ട്രേഷൻ ചാർജ്. സ്‌നാക്‌സ്, ഭക്ഷണവും ലഭ്യമായിരിക്കും  ...

മെൽബണിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞതു കൊറിയർ സർവ്വീസ് നടത്തിവന്ന കൈനകരി സ്വദേശി

February 14 / 2017

മെൽബണിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മെൽബൺ സൗത്തിലെ സെലാന്റാ റൈസ് എസ്റ്റേറ്റിൽ താമസിച്ചിരുന്ന ജോർജ് തോമസ് ആണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം. ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് നടത്തിവരുകയായിരുന്നു ജോർജ് തോമസ് ഇന്ന് രാവിലെയാണ് മരിച്ചത്. ആലപ്പുഴ കൈനകരിയിലെ ചേന്നങ്കരി മുണ്ടപ്പിള്ളിൽ കുടുംബാംഗമാണ് ജോർജ്. ഭാര്യ ലീലാമ്മ കാമ്പർവെൽ എപ്വർത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. ആൻ (23), അജ്ഞലി (21), ഡാനിയേൽ (11) എന്നിവർ മക്കളാണ്. മൃതദേഹം കോറോണർ വഴി പോസ്റ്റ്‌മോർട്ടത്തിന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. നടപ...

കാൻബറയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; അപകടം കല്ലറ സംഗമത്തിൽ പങ്കെടുക്കാൻ പോകവേ; മൂന്നുകുട്ടികളുൾപ്പെടെ പരിക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ

February 13 / 2017

കാൻബറയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു മൂന്ന് കുട്ടികൾക്കുൾപ്പെടെ പരുക്കേറ്റു. കല്ലറ സംഗമത്തിൽ പങ്കെടുക്കാനായി പോയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.കാൻബറയിൽ താമസിക്കുന്ന ബിജോയിയും ഭാര്യ സിനിയും മൂന്നു കുട്ടികളും ആണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ബാറ്റ്സ്മാൻ ബേയിൽ വച്ച് നടക്കുന്ന കല്ലറ സംഗമത്തിൽ പങ്കെടുക്കാൻ പോകവേ ബ്രെയ്ഡ്വുഡ് എന്ന സ്ഥലത്തുവച്ച് വാഹനം അപകടത്തിൽ പെടുകയായിരുന്നു. അപകട കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ബിജോ സിനി ദമ്പതികളുടെ രണ്ടും ഏഴും വയസ്സുള്ള ജ...

Latest News