Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമൺ ഇൻ സിനിമാ കലക്റ്റീവിന് ഐക്യദാർഢ്യവുമായി ആസ്‌ട്രേലിയൻ മലയാളി സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ അംല

വിമൺ ഇൻ സിനിമാ കലക്റ്റീവിന് ഐക്യദാർഢ്യവുമായി ആസ്‌ട്രേലിയൻ മലയാളി സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ അംല

വിമൺ ഇൻ സിനിമാ കലക്റ്റീവിന് ഐക്യദാർഢ്യവുമായി ആസ്‌ട്രേലിയൻ മലയാളിസാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ അംല.(A M L A Australian Malayalee Literary Association)മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യപ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്ത് വന്നിരിക്കുന്നവർത്തമാനകാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ആസ്‌ട്രേലിയൻ മലയാളി സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ അംല ( AMLA) യുടെ ധാർമ്മികമായ ഉത്തരാവാദിത്വമായിഞങ്ങൾ കാണുന്നു. സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എ (AMMA) ലൈംഗികമായി

പീഡിപ്പിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നിൽക്കുകയോ അവർക്ക് സംരക്ഷണം നൽകുകയോചെയ്തില്ലെന്ന് മാത്രമല്ല പ്രസ്തുത സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കുന്ന നടനോടൊപ്പം കൈകോർക്കുകയുമാണ് ചെയ്തിരിക്കുന്നത്.

മലയാളിയുടെ സാംസ്‌കാരികപ്രതലത്തിൽ ഏറെ പ്രസക്തമായ ഒരു സംഘടനയിൽ നിന്നും അതിന് നേതൃത്വം നൽകുന്നഅഭിനേതാക്കളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സ്ത്രീ വിരുദ്ധ,മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എ.എം.എം.എ യുടെനടപടിയിൽ പ്രതിഷേധിച്ച് വിമൺ ഇൻ സിനിമാ കലക്റ്റീവിലെ നാല് അഭിനേത്രികൾപ്രസ്തുത സംഘടനയിൽ നിന്ന് രാജിവെച്ചതും അവർ ഉയർത്തിയ പ്രതിഷേധവും ലിംഗ സമത്വംആഗ്രഹിക്കുന്ന,തുല്യ നീതി ആഗ്രഹിക്കുന്ന ഏതൊരു മലയാളിയേയും ആവേശംകൊള്ളിക്കുന്നതാണ്.

അംലയുടെ പ്രവർത്തകർ ധൈര്യ ശാലികളായ ഈ വനിതാഅഭിനേതാക്കളോടുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.കേരളീയ കലാ സമൂഹത്തിന്മാതൃകയാകേണ്ട എ.എം.എം.എ എന്ന സംഘടന തുടരുന്ന സ്ത്രീ വിരുദ്ധ, തൊഴിൽ വിരുദ്ധനടപടികൾ അവസാനിപ്പിക്കണമെന്ന് ആസ്‌ട്രേലിയയിലെ ദേശീയ മലയാള സാഹിത്യ സംഘടനയായഅംലയുടെ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.എന്ന് പ്രസിഡണ്ട് : ജോണി സി മറ്റംസെക്രട്ടറി : സന്തോഷ് ജോസഫ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP