Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്ബനിൽ ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്റൺ ഏപ്രിൽ 8 ന്

ബ്രിസ്ബനിൽ ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്റൺ ഏപ്രിൽ 8 ന്

തോമസ് ടി. ഓണാട്ട്

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെവൻസ് സംഘടിപ്പിക്കുന്ന ഓൾ ഓസ്‌ട്രേലിയ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ എട്ടിന് ബ്രിസ്‌ബേനിലെ കപാലബയിൽ നടക്കും. രാവിലെ 7.30 ന് റെഡ്‌ലാൻഡ്‌സ് പിസിവൈസിയിലാണ് മത്സരം.

കുട്ടികൾക്കും മുതിർന്നവർക്കുമായി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. ഡബിൾസിൽ മെൻസ് ഏ1, മെൻസ് ഏ2, മെൻസ് സിംഗിൾസ് വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 501, 251, 101 ഡോളർ കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും.

കുട്ടികളുടെ വിഭാഗത്തിൽ (18, 14) വയസിൽ താഴെയുള്ളവർക്കായി പ്രത്യേക മത്സരം നടക്കും. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിക്കും.വിവരങ്ങൾക്ക്: സിബിൻ ജോസ് 042 220 2877, ജോബി മാത്യു 041 033 9099, ബൗമിക് ബാബു 041 287 4435, നിഥിൻ ജയിംസ് 045 036 6355.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP