Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്‌ബേൻ നോർത്തിൽ സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ 28 മുതൽ

ബ്രിസ്‌ബേൻ നോർത്തിൽ സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ 28 മുതൽ

ജോളി കരുമത്തി

ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്കിലപ്പിന്റെയും സംയുക്ത തിരുന്നാൾ ആഘോഷിക്കുന്നു.

നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലാണ് (a88 നഡ്ജി റോഡ് നോർത്ത് ഗേറ്റ്) തിരുന്നാളാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. തിരുന്നാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജൂലൈ 20 മുതൽ 28 വരെ വി അൽഫോൻസാമ്മയുടെ നോവേന ഉണ്ടായിരിക്കും.

ജൂലൈ 21 ന് വൈകിട്ട് 5 ന് ചെംസൈഡ് വെന്റ് ക്രേഗ്സ്ലി സ്‌റ്റേറ്റ് ഹൈസ്് സ്‌കൂൾ (685 ഹാമിൽട്ടൺ റോഡ് ചൈസൈഡ് വെസ്റ്റ്) ഹാളിൽ സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദർശനം 2018 മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ അരരങ്ങേറും.

ജൂലൈ 28 ശനി വൈകിട്ട് 6.30 ഫാ വർഗീസ് വാവോലിൽ മുഖ്യകാർമികനായി കൊടിയേറ്റ് വി കുർബാന ഫാ ജോൺ പനന്തോട്ടം പ്രാസംഗികനായിരിക്കും. 29 ന് ഞായർ വൈകിട്ട് 3 ന് ആഘോഷമായ തിരുന്നാൾ സമൂഹബലി, ഫാ ഡാന്റ്‌സ് തോട്ടത്തിൽ, ഫാ ജിയോ ഫ്രാൻസിസ് ഫാ തോമസ് അരിക്കൂഴി, തിരുന്നാൾ ശ്രുശ്രൂഷകൾക്ക് നേതൃത്വം നല്കും.

തുടർന്ന് തിരുന്നാൾ പ്രദക്ഷിണം കരിമരുന്ന് കലാപ്രകടനം, സ്‌നേഹവിരുന്നം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ ആഘോഷങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഫാ എബ്രഹാം കഴുന്നടിയിൽ: 0401180633, ജോർജ് വർക്കി: 0434003836, ആന്റണി ജേക്കബ: 0402179074

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP