Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്ബൻ മൾട്ടിക്കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 വർണാഭമായി

ബ്രിസ്ബൻ മൾട്ടിക്കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 വർണാഭമായി

ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ കാത്‌ലിക് കമ്യൂണിറ്റി സംയുക്ത തിരുന്നാളിനോടനുബന്ധമായി ആണ്ട് തോറും നടന്നുവരുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 വർണാഭമായി.

ബ്രിസ്ബൻ സൗത്ത് സെന്റ് തോമസ് ഇടവക ഇപ്‌സ് വിച്ച് അവേ മരിയ കാതലിക് കമ്യൂണിറ്രി സിഎസ്‌ഐ കമ്യൂണിറ്റി ജാക്കോബറ്റ് കമ്യൂണിറ്റി ഓർത്തഡോക്‌സ് കമ്യൂണിറ്റി തുടങ്ങിയ വിവിധ ക്യസ്ത്യൻ സഭാ സമൂഹങ്ങളിൽ നിന്നുള്ള കലാകരന്മാർ കൾച്ചറൽ ഫെസ്ര്‌റിവൽ പങ്കെടുത്തു.

സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി അവതരിപ്പിച്ച സംഘ ഗാനങ്ങൾ, സംഘ നൃത്തങ്ങൾ ബൈബിൾ നാടകം, സാമൂഹ്യ നാടകം കാഴ്‌ച്ച തുടങ്ങിയ പരിപാടികൾ വർണാഭമായി. ക്യൂൻസിലാന്റ് കാബിനറ്റ് മിനിസ്റ്റർ ആന്റണി ലൈനം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജോളി കരുമത്തി സ്വാഗതം പറഞ്ഞു, സെന്റ് അൽഫോൻസാ കാത്തലിക് ചർച്ച് വികാരി ഫാ എബ്രഹാം കഴുന്നടിയിൽ, ഫാ തോമസ് അരീക്കുഴി ആശംസാ പ്രസംഗം നടത്തി. സജിത് ജോസഫ് നന്ദി പറഞ്ഞു. കൗൺസിലർ ഫിയോണ കിം പങ്കെടുത്തു.

ജോസഫ് കുരിയൻ, അസിൻ പോൾ, രാജു പനന്താനംസ പീറ്റർ തോമസ്, ജോർജ് വർക്കി, ജേക്കബ് പുളിക്കോട്, സന്തോഷ് മാത്യു, അജി എടയാർ തുടങ്ങിയവർ മൾട്ടികൾച്ചറൽ ഫെസ്റ്റിന് നേതൃത്വം നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP