Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ ഈസ്റ്റർ കലാസന്ധ്യയും ടിക്കറ്റ് വില്പന ഉദ്ഘാടനവും വർണാഭമായി

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ ഈസ്റ്റർ കലാസന്ധ്യയും ടിക്കറ്റ് വില്പന ഉദ്ഘാടനവും വർണാഭമായി

മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ പോഷക സംഘടനകളുമായി സംയുക്തമായി നടത്തിയ ഈസ്റ്റർ കലാസന്ധ്യ കണ്ണിനും കാതിനും കുളിർമയായി.

വൈകുന്നേരം 4.30നു ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കലിന്റെ മുഖ്യകാർമികത്വത്തിൽ മെൽബണിലെ ക്ലയിറ്റൺ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു.

തുടർന്നു പാരിഷ് ഹാളിൽ നടന്ന സ്വാഗതനൃത്തത്തോടെ കലാസന്ധ്യക്ക് തുടക്കമായി. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ പുതിയ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കലിനു സ്വീകരണവും മുൻ ചാപ്ലെയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും നൽകി. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് ഇടവകക്കാരുടെ സ്‌നേഹോപഹാരം കൈക്കാരൻ സ്റ്റീഫൻ ഓക്കാട് സമ്മാനിച്ചു.

സെപ്റ്റംബർ 17, 18, 19, 20, 21 തീയതികളിൽ മെൽബണിൽനിന്നും താസ്മാനിയായിലേക്കുള്ള ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ ആദ്യ ടിക്കറ്റ് വില്പന ഡൊമിനിക്-സോഫി താന്നിമൂട്ടിലിനു നൽകി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്തു. സജി ഇല്ലിപ്പറമ്പിൽ, സിജോ ചാലായിൽ എന്നിവർ പ്രസംഗിച്ചു. സ്‌നേഹവിരുന്നോടെ ഈസ്റ്റർ കലാസന്ധ്യ സമാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP