Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്ളൈ വെൾഡ് ട്രാവൽസ് ഓഫിസ് ബ്രിസ്ബനിലേക്കും; റോക് ലിയിലെ അഞ്ചാമത്തെ ഓഫീസ് നാളെ പ്രവർത്തനമാരംഭിക്കും

ഫ്ളൈ വെൾഡ് ട്രാവൽസ് ഓഫിസ് ബ്രിസ്ബനിലേക്കും; റോക് ലിയിലെ അഞ്ചാമത്തെ ഓഫീസ് നാളെ പ്രവർത്തനമാരംഭിക്കും

തോമസ് ടി ഓണാട്ട്

ബ്രിസ്ബേൻ : ഫ്ളൈ വെൾഡ് ഇൻർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രവർത്തനം ബ്രിസ്ബനിലേക്കും. ഓസ്‌ട്രേലിയ- ന്യൂസിലന്റ് മലയാളികൾ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറ്റവുമധികം ആ്ശ്രയിക്കുന്ന ഫ്‌ളൈ വേൾഡിന്റെ ബ്രിസ്ബൻ ഓഫീസ് റോക് ലിയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

അഞ്ചാമത്തെ ഓഫീസ് ആണ് നാളെ തുറക്കുക.. 2012 - ൽ ന്യൂസൗത്ത് വെയിൽസിൽ ചെറിയ രീതിയിൽ തുടക്കം കുറിച്ച ഫ്ളൈ വെൾഡ് ട്രാവൽസ് കഴിഞ്ഞ നാലുവർഷത്തിനകം മെൽബൺ, കൊച്ചി, ന്യൂസീലാൻഡ് എന്നിവിടങ്ങളിൽ സ്വന്തമായ ഓഫീസ് സംവിധാനമൊരുക്കിക്കഴിഞ്ഞു.

നവംബർ 18 ശനിയാഴ്ച മുതൽ ബ്രിസ്ബണിലെ റോക്ലിയയിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം തായ് എയർവേയ്സിന്റെ ജനറൽ മാനേജർ Chawarit Thanasombatnanth നിലവിളക്കു തെളിയിച്ച് നിർവഹിക്കും. ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്‌കാരം ലഭിച്ച മലയാളികളുടെ അഭിമാനമായ പി.വി.ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഫ്‌ളൈ വേൾഡിന്റെ ഒരു വർഷം നീളുന്ന ഗ്രാന്റ് പ്രമോ കാമ്പയിൻ അംടാൻ മെഡിക്കൽ കമ്പനി ഡയറക്ടർ ഡോ ചൈതന്യ ഉണ്ണി നിർവ്വഹിക്കും. ബ്രിസ്ബൻ സീറോ മലബാർ ചാപ്ലിൻ ഫാ വർഗീസ് വേവേലിൽ, ബീൻലി പള്ളി വികാരി ഫാ ജോസഫ് കാനാട്ട് തുടങ്ങിയവർ പ്രസംഗിക്കും.

മൾട്ടിപ്പിൾ എയർലൈൻ കമ്പനികളുടെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡ് തുടർച്ചയായി നേടിയിട്ടുള്ള ഫ്‌ളൈ വേൾഡ് മണി എക്്‌സ്‌ച്ചേഞ്ച് രംഗത്തും ശ്രദ്ധേയാരി ക്കഴിഞ്ഞു. എയർലൈൻ ടിക്കറ്റ്, മണി ട്രാൻസ്ഫർ എന്നീ സൗകര്യങ്ങൾ എന്നിവയാണ് തുടക്കത്തിൽ ബ്രിസ്ബണിലെ ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ. ഓസ്‌ട്രേലിയയിലെ ഓഫീസിന് പുറമേ കൊച്ചിയിലും ഫ്‌ളൈ വേൾഡിന് ഓഫിസ് ഉണ്ടെന്ന് മാനേജിങ് പാർട്ണർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് ഏബ്രഹാം എന്നിവരറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP