Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദർശനം 2018 മൾട്ടിക്കൾച്ചറൽ ഫെസ്റ്റിവൽ 21 ന് ബ്രിസ്ബനിൽ

ദർശനം 2018 മൾട്ടിക്കൾച്ചറൽ ഫെസ്റ്റിവൽ 21 ന് ബ്രിസ്ബനിൽ

ജോളി കരുമത്തി

ബ്രിസ്ബൻ: ബ്രിസ്ബൻ സംയുക്ത തിരുന്നാളിനോടനുബന്ധമായി സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി എല്ലാ വർഷവും നടത്തിവരുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2018 ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്റ്റേറ്റ് ഹൈസ് സ്‌കൂൾ ഹാളിൽ വച്ച് 21 ന് ശനി വൈകിട്ട് 5 മുതൽ 9. 30 വരെ ആഘോഷിക്കുന്നു.

വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങൾ പങ്കെടുക്കുന്ന സംഘഗാനങ്ങൾ, ബൈബിൾ നാടകങ്ങൾ, നൃത്തങ്ങൾ, ഉൾപ്പെടുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. മൾട്ടിക്കൾച്ചറൽ ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ ഭക്ഷണ സ്റ്റാളുകളും പ്രവർത്തിക്കും. ജോസഫ് കുര്യൻ, അസിൻ പോൾ പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രത്യേക സമിതി ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കി വരുന്നു.
മൾട്ടി കൾച്ചറൽ ഫെസ്റ്റിവലിന്റെ ഭാഗമായി സംയുക് തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി കരിമരുന്ന് കലാപ്രകടനം സംഘടിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജോളി കരുമത്തി: 0423273295
ജോസഫ് കുര്യൻ: 0452525022

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP