Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓ. ഐ. സി.സി. വിക്ടോറിയാ കമ്മറ്റിക്ക് നവ സാരഥികൾ; മാർട്ടിൻ ഉറുമീസ് പ്രസിഡന്റ്

ഓ. ഐ. സി.സി. വിക്ടോറിയാ കമ്മറ്റിക്ക് നവ സാരഥികൾ; മാർട്ടിൻ ഉറുമീസ് പ്രസിഡന്റ്

മെൽബൺ :- ഓ. ഐ. സി.സി. വിക്ടോറിയാ കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി മാർട്ടിൻ ഉറുമീസ് ചുമതലയേറ്റു. കോൺഗ്രസ്സിന്റെയും ഐ.എൻ.റ്റി.യു.സി.യുടെയും ഭാരവാഹിത്വത്തിൽ ദീർഘനാൾ നാട്ടിൽ പ്രവർത്തിക്കുകയുംഓ.ഐ.സി.സി.യുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന മാർട്ടിൻ നല്ലൊരു സംഘാടകനാണ്. അങ്കമാലി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റാണ്. ഡാൻ ഡി നോംഗിലെ ഡോക്കിൽ നടന്ന യോഗം ഓ. ഐ. സി.സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയ ഉൽഘാടനം ചെയ്തു.

മാർട്ടിൻ ഉറുമീസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ഓ.ഐ.സി.സി.യുടെ സ്ഥാപക പ്രസിഡന്റ് ജോസ്. എം. ജോർജ്, മുൻ വിക്ടോറിയാ പ്രസിഡന്റ് ജോസഫ് പീറ്റർ, സോബൻ തോമസ്, അരുൺ നായർ, ഷിനോയി മഞ്ഞാങ്കൽ, വനിതാ പ്രതിനിധികളായ ജൂബി ജോർജ്, റിയാ സിജോഷ്, ഷിജോ ചേന്നോത്ത്, അനിൽ പുല്ലുകാട്ട്, ലിൻ ന്റോ ദേവസ്സി, എന്നിവർ ചർച്ചയിൽ സംസാരിച്ചു.ജിജേഷ് പി.വി. സ്വാഗതവും ബോസ് കോ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

ഐ. സി.സി. ഓസ്‌ട്രേലിയ കൺവീനർ ഹൈനസ്സ് ബിനോയി പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. മെയ് 21 ന് രാജീവ് ഗാന്ധി സ്മരണാജ്ഞലി വളരെ വിപുലമായി നടത്തുവാനും തീരുമാനിച്ചു. രാഷ്ട്രത്ത് കോൺഗ്രസ്സിന്റെ തകർച്ചയിൽ വർഗ്ഗീയ കോമരങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും നാടിനാപത്തായ വർഗ്ഗീയതയെ ശക്തമായി എതിർക്കുവാൻ കോൺഗ്രസ്തിരിച്ച് വരണമെന്നും ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വിക്ടോറിയ കമ്മറ്റി ഭാരവാഹികൾ.

പ്രസിഡന്റ് :- മാർട്ടിൻ ഉറുമീസ്, ബിജു ഇടശ്ശേരി, സ്റ്റാൻലി അഗസ്ത്യൻ, ഷിജോ ചേന്നോത്ത്, റിയാ സിജേഷ് -വൈസ് പ്രസിഡന്റുമാർ , ജോജി കാഞ്ഞിരപ്പള്ളി, ജിജേഷ് പി.വി. അരുൺ നായർ, ഷിനോയി സ്റ്റീഫൻ, ഡോൺ ബോസ് കോ, ലിന്റോ ദേവസ്സി, ദീപ്തി നിർമ്മല, ജൂബി ജോർജ്, റ്റിജോ ജോസ് ട്രഷറർ ,കമ്മറ്റിയംഗങ്ങൾ:- ഷാജി പുല്ലൻ, ഷൈജു ദേവസ്സി, ബിജു പടയാറ്റിൽ, സാജു പോൾ, ജസ്റ്റിൻ ജയിംസ്, തമ്പി ചെമ്മനം, അനിൽ ജയിംസ്, അലൻ കുര്യാക്കോസ്, നിബു വർഗ്ഗീസ്, ജസ്റ്റിൻ ജേക്കബ്, എബിൻ ടോം, ജോൺ ദേവസ്സി, ജോസഫ് കായപ്പുറത്ത്, ജൂബി ബല്ലാറട്ട്, ഹിൻസോ തങ്കച്ചൻ എന്നിവരാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP