Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാറാണത്ത് ഭ്രാന്തൻ' നാടകവുമായി സിഡ്‌നിയിലെ ലിവർപൂൾ മലയാളി അസ്സോസിയേഷൻ

നാറാണത്ത് ഭ്രാന്തൻ' നാടകവുമായി സിഡ്‌നിയിലെ ലിവർപൂൾ മലയാളി അസ്സോസിയേഷൻ

സന്തോഷ് ജോസഫ്

സിഡ്‌നി: സിഡ്‌നിയിലെ ലിവർ പൂൾ മലയാളി അസ്സോസിയേഷന്റെ 'ഉത്രാട സന്ധ്യ' ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തൻ നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന നാടകത്തിൽ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. അസ്സോസിയേഷനിലെ അംഗങ്ങളായിട്ടുള്‌ല കലാകാരന്മാർ തന്നെയാണ് നാടകത്തിലെ വിവിധവേഷങ്ങൾ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റേയും , രംഗപടത്തിന്റേയും ,പ്രകാശ വിന്യാസത്തിന്റേയും അകമ്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിർ വ്വഹിച്ചിരിക്കുന്നത് മനോജ് മുടക്കാരിൽ ആണ്. സുരേഷ് മാത്യു സം വിധാനവും, ശബ്ദ മിശ്രണവും നിർവ്വഹിക്കുന്നു.

ഓഗസ്ത് 18 ന് 2.30 മുതൽ ലിവർ പൂൾ ഓൾ സെയിന്റ്‌സ് പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിഭവ സമ്രുദ്ധമായ സദ്യയും ,നൃത്ത, നൃത്തേതര പരിപാടികളും അരങ്ങേറും.അഘോഷത്തിന്റെ ഭാഗമായി ഗാനമേളയും , ഡിസ്‌കോ ജോക്കി ( ഡി.ജെ) മ്യൂസിക്കും ഉണ്ടാകും .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0411375191

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP