Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ വിജയോത്സവം 2018 21 ന്‌

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ വിജയോത്സവം 2018 21 ന്‌

പോൾ സെബാസ്റ്റ്യൻ

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ രണ്ടാം വാർഷികആഘോഷം ക്യാച്ച്മിസ്റ്റോർ വിജയോത്സവം 2018 ജൂലൈ 21-ാം തിയതി(ശനിയാഴ്ച) വൈകുന്നേരം 6.30 മുതൽ മെൽബണിലുള്ള ഗ്രീൻസ്ബറോസെർബിയൻ ഓർത്ത്‌ഡോക്‌സ് ചർച്ച് ഹാളിൽ വച്ച് നടത്തുന്നു.

അർജുന അവാർഡ്‌ജേതാവും ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനുമായിരുന്ന ഐ.എം. വിജയനാണ്മുഖ്യാതിഥിയായി ആഘോഷങ്ങളിൽ പങ്കുചേരുന്നത്. സിനിമാലയിലൂടെ മലയാളടിവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനും മിമിക്‌സ് പരേഡുകളിൽ അച്യുതാനന്ദനുംചാക്യാരും ആയി കാണികളുടെ നിറഞ്ഞ കയ്യടി നേടിയിട്ടുള്ള പ്രമോദ്മാളയും വിജയോത്സവം 2018 ന്റെ വേദിയിൽ എത്തിച്ചേരും.

മെൽബണിലെആദ്യത്തെ മലയാളി കൗൺസിലർ ടോം ജോസഫും ആശംസക ളുമായിവാർഷികാഘോഷ സമ്മേളനത്തിൽ പങ്കെടുക്കും.മെൽബണിലെ വിവിധ ചെണ്ടമേള ടീമുകളുടെ പ്രകടനവും ബോളിവുഡ്ഡാൻസുകളും മെൽവോയ്‌സ് ഓർക്കസ്ട്ര ഒരുക്കുന്ന ഗാനമേളയും ഉൾപ്പെടെവിവിധങ്ങളായ കലാപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി
ഒരുക്കിയിരിക്കുന്നത്. ഡിന്നറോടെ വാർഷികാഘോഷം സമാപിക്കും. മെൽബണിലെപ്രശസ്ത ഫർണിച്ചർ ഷോപ്പായ ക്യാച്ച്മിസ്റ്റോർ, ഹോം ലോൺ സ്‌പെഷ്യലിസ്റ്റ്പിഎഫ്ജി മണി, ജിഎംബി വിൻഡൊ കവറിങ്ങ്‌സ്, മൈ വിൻഡോഡെക്കറേഷൻസ്, ഐ.എച്ച്.ഏൻ.എ., ഫ്‌ളൈവേൾഡ്, വേവ്‌സ് ഡിജിറ്റൽ മീഡിയ,മൊമെന്റ്‌സ് ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് സ്റ്റുഡിയോ എന്നിവരാണ്‌വിജയോത്സവം 2018 സ്‌പോൺസർ ചെയ്തിരിക്കുന്നത്.

പരിപാടിയിൽപങ്കെടുക്കാൻ താല്പര്യമുള്ളവർക്കുള്ള ടിക്കറ്റുകൾ ആൽഫായുടെ ഭാരവാഹികളായ സോജി(0422 435 378), മാർട്ടിൻ (0470 463 081), ജോബി (0430
489 071), ലൈജു (0426 380 083) ഷാജി (0434 010 205). സിജൊ(0433 500 750) എന്നിവരിൽ നിന്ന് ലഭിക്കും.അഡ്രസ്: 212 ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീൻസ്ബറോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP