Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിറ്റൽസീ മലയാളി കൂട്ടായ്മയുടെ ഓണപ്പുലരി 26 ന്; കൊഴുപ്പേകാൻ ശിങ്കാരി മേളവും മാവേലി മന്നനും ഓണസദ്യയും അണിയറയിൽ

വിറ്റൽസീ മലയാളി കൂട്ടായ്മയുടെ ഓണപ്പുലരി 26 ന്; കൊഴുപ്പേകാൻ ശിങ്കാരി മേളവും മാവേലി മന്നനും ഓണസദ്യയും അണിയറയിൽ

പോൾ സെബാസ്റ്റ്യൻ

മെൽബൺ: വിറ്റൽസീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടിക ളുമായി ഈ വർഷത്തെ ഓണാഘോഷം വിറ്റൽസീ ഓണപുലരി 2017 ഓഗസ്റ്റ് 26ന്്(ശനിയാഴ്ച) ഗ്രീൻസ്ബറോയിലുള്ള സെർബിയൻഓർത്തഡോക്‌സ് ചർച്ച് ഹാളിൽ വച്ച് ആഘോഷിക്കും.

രാവിലെ 9.30ന്ഓണപൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും. തുടർന്ന്താ ലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നനെ ഹാളിലേക്ക് ആനയിക്കും. വിറ്റൽസീ കലാകാരന്മാരും കലാകാരികളുംഅണിനിരക്കുന്ന, കേരളത്തിന്റെ കലാപാരമ്പര്യവുംസാംസ്‌കാരികപൈതൃകവുംവിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. കലാവിരുന്നിനു ശേഷംകേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി വിഭവസമൃദ്ധമായ ഓണസദ്യആഘോഷത്തിന്റെ മാറ്റു കൂട്ടും.

കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ വ്യത്യസ്തമായ മത്സരങ്ങളാണ് സദ്യക്കുശേഷം ഒരുക്കിയിരിക്കുന്നത്. കാണികളിൽആവേശമുണർത്തുന്ന വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സൗത്ത് മൊറാങ്ങ്, എപ്പിങ്ങ്, വോളർറ്റ്, മിൽപ്പർക്ക്, മെർണ്ട, ബണ്ടൂര, ഡൊറീൻ,ഹൈഡൽബർഗ്, റിസർവോ എന്നീ സബർബുകളിൽ താമസിക്കുന്ന മലയാളികൾ ചേർന്ന് രൂപം നല്കിയതാണ് വിറ്റൽസീ മലയാളി കൂട്ടായ്മ.

കേരളത്തിന്റെതനതായ സംസ്‌കാരവും പാരമ്പര്യ കലാരൂപങ്ങളും വരും തലമുറക്ക്പ രിചയപ്പെടുത്തി കൊടുക്കാനുള്ള ഈ ചെറിയ ഉദ്യമത്തിലേക്ക് എല്ലാമലയാളികുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ഓണാഘോഷത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
തോംസൺ സൈമൺ: 0450 122 544
ബിനോയ് സക്കറിയാസ്: 0413 957 344
വിലാസം: സെർബിയൻ ഓർത്ത്‌ഡോക്‌സ് ചർച്ച് ഹാൾ,
212 ഡയമണ്ട് ക്രീക്ക് റോഡ്,ഗ്രീൻസ്ബറോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP