Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വള്ളോങ്ങൊങിന്റെ തിലകക്കുറി ആയ അക്ഷര കേരളം രണ്ടാം വർഷത്തിലേക്ക്; ഇല്ലവാര കേരള സമാജം നടത്തുന്ന മലയാളം ഭാഷാ ക്ലാസ്സിന്റെ രണ്ടാം ബാച്ചിന് 31 ന് തുടക്കം

വള്ളോങ്ങൊങിന്റെ തിലകക്കുറി ആയ അക്ഷര കേരളം രണ്ടാം വർഷത്തിലേക്ക്; ഇല്ലവാര കേരള സമാജം  നടത്തുന്ന മലയാളം ഭാഷാ ക്ലാസ്സിന്റെ രണ്ടാം ബാച്ചിന് 31 ന് തുടക്കം

ജോസ് എം ജോർജ്

ളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലവാര കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസ്സിന്റെ ഈ അധ്യയന വർഷത്തെ പ്രവേശനം നടന്നു വരുന്നതായി IKS ഭാരവാഹികൾ അറിയിച്ചു . IKS ന്റെ നേതൃത്വത്തിലുള്ള അക്ഷരകേരളം എന്ന മലയാളം ഭാഷാ പഠന കേന്ദ്രത്തിന്റെ രണ്ടാമത് ബാച്ച് ആണ് ജനുവരി 31 നു ആരംഭിക്കുന്നത് .

വെറും ഒരു വര്ഷം മുൻപ് മാത്രം ആരംഭിച്ച ഈ സംരംഭത്തിന് വള്ളോങ്ങൊങ് മലയാളികളുടെ എല്ലാം തന്നെ മുക്തഖണ്ഡ പ്രശംസ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ IKS നേതൃത്വം തികഞ്ഞ ചാരിതാർഥ്യത്തിൽ ആണ്.കഴിഞ്ഞ ബാച്ചിൽ ഏകദേശം മുപ്പതോളം കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത് . എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ , തന്റെ മാതാപിതാക്കളുടെ മാതൃഭാഷ സ്വായത്തമാക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുNSW എഡ്യൂക്കേഷൻ ഡിപ്പാര്ട്‌മെന്റ് ഇൽ നിന്ന് അവർക്കൊരോർ ത്തർക്കും ലഭിച്ച സർട്ടിഫിക്കറ്റ് അതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരം ആയിരുന്നു

കൂടാതെ IKS ന്റെ ഈ വർഷത്തെ ക്രിസ്മസ് , പുതുവത്സര ആഘോഷത്തിന്റെ പരിസമാപ്തികുറിച്ചുള്ള ഈ കുരുന്നുകളുടെ'ജന ഗണ മന'പാരായണം അതിനുള്ള നേർ തെളിവും ആയിരുന്നു.ഈ സംരംഭം ഇത്ര നല്ല രീതിയിൽ വിജയിക്കാൻ കാരണക്കാരായ അക്ഷരകേരളം അദ്ധ്യാപകരായ , വർഷ ലിയോ , സുമ മാമൻ , ജാൻസി സിബി എന്നിവർ വളരെയേറെ പ്രശംസ അർഹിക്കുന്നു . കൂടാതെ വളരെ താല്പര്യത്തോടെ കുട്ടികളെ റെഗുലർ ആയി ക്ലാസ്സിനയാക്കുകയും , അദ്ധ്യാപകർക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ മാതാപിതാക്കളും ഈ വിജയത്തിൽ പങ്കാളികൾ ആണ്.

ആരംഭം മുതൽ തന്നെ വള്ളോങ്ങൊങ് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ IKS ന്റെ എല്ലാ സംരംഭങ്ങളും വൻ വിജയം അകാൻ സഹായകരം ആയിരുന്നു..ഈ കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ നടത്തിയ ഓണാഘോഷം , IKS ന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു നടന്ന രക്തദാനം , വള്ളോങ്ങൊങ് സിറ്റി കൗൺസിൽ നടത്തിയ വിവ ല ഗോങ് ലെ പ്രകടനം , ഇല്ലവാരയുടെ ചരിത്രത്തിൽ ഇടം നേടിയ IKS സ്‌പെല്ലിങ് ബീ മത്സരം , 2017 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇവയെല്ലാം തന്നെ വള്ളോങ്ങൊങ് മലയാളികളോടൊപ്പം ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരും വളരെ ആവേശത്തോടെ പങ്കെടുത്തതാണ് .

IKS ന്റെ തുടർ പരിപാടികളിലും എല്ലാ സുമനസുകളുടെയും നിർലോഭമായ സഹകരണം അഭ്യര്ഥിക്കുന്നതോടൊപ്പം ഈ വരുന്ന മാർച്ച് 10 നു നടത്തുന്ന 'ബോളിവുഡ് മ്യൂസിക്കൽ നൈറ്റ് വിത്ത് ഗ്രാമി അവാർഡ് വിന്നർ മനോജ് ജോർജ് ' പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും IKS ഭാരവാഹികൾ അറിയിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP