Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ സിറ്റിസൺഷിപ്പ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കും ഭീകരവാദ പ്രവർത്തനത്തിനായി രാജ്യം ഉപേക്ഷിക്കുന്നവരുടെ കുട്ടികൾക്കും സിറ്റിസൺഷിപ്പ് നഷ്ടമാകും

പുതിയ സിറ്റിസൺഷിപ്പ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്കും ഭീകരവാദ പ്രവർത്തനത്തിനായി രാജ്യം ഉപേക്ഷിക്കുന്നവരുടെ കുട്ടികൾക്കും സിറ്റിസൺഷിപ്പ് നഷ്ടമാകും

മെൽബൺ: ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർക്ക് ഇരട്ടപൗരത്വം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ് ബിൽ പാർലമെന്റിൽ മന്ത്രി പീറ്റർ ഡട്ടൻ അവതരിപ്പിച്ചു. ഭീകരവാദ പ്രവർത്തനത്തിനായി രാജ്യം ഉപേക്ഷിച്ചു പോകുന്നവരുടെ മക്കൾക്കും ഓസ്‌ട്രേലിയൻ പൗരത്വം നഷ്ടമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിൽ ഡട്ടൻ ബിൽ അവതരിപ്പിച്ചത്.

ഓസ്‌ട്രേലിയൻ പൗരത്വ നിയമങ്ങളിൽ കാതലായ മാറ്റമൊന്നും വരുത്താതെ നിലവിലുള്ള 2005 ഓസ്‌ട്രേലിയൻ സിറ്റിസൺഷിപ്പ് ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഓസ്‌ട്രേലിയൻ പൗരത്വം നഷ്ടമാകുന്നതിന് പ്രധാനമായും മൂന്നു സാഹചര്യങ്ങളാണ് ബില്ലിൽ പ്രതിപാദിക്കുന്നത്. ഭീകരവാദപ്രവർത്തനത്തിനായി ഒരാൾ തന്റെ പൗരത്വം നിഷേധിക്കുന്ന സാഹചര്യത്തിലും ഭീകരവാദ സംഘടനകളിൽ പ്രവർത്തിക്കുന്നതിനായി ഓസ്‌ട്രേലിയ വിട്ട് പോകുന്ന സാഹചര്യത്തിലും വ്യക്തികൾക്ക് ഓസ്‌ട്രേലിയൻ പൗരത്വം നഷ്ടമാകും. കൂടാതെ ഓസ്‌ട്രേലിയൻ കോടതികളിൽ ഏതെങ്കിലും ഒന്നിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റത്തിന് പിടിക്കപ്പെട്ടാലും ഓസ്‌ട്രേലിയൻ പൗരത്വം നിഷേധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തിനകത്തോ പുറത്തോ ഭീകരവാദ പ്രവർത്തനം നടത്തിയെന്നു കണ്ടെത്തിയാൽ സിറ്റിസൺഷിപ്പ് ഇല്ലാതാകും. ഓസ്‌ട്രേലിയയിൽ ജനിച്ച് ഇരട്ട പൗരത്വമുള്ളവർക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും.  ഇത്തരത്തിൽ പൗരത്വം നിഷേധിച്ചുകൊണ്ടുള്ള മാറ്റങ്ങൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും ഭീകരവാദ പ്രവർത്തനത്തെ ചെറുത്തു തോൽപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്നാണ് ഡട്ടൻ വെളിപ്പെടുത്തിയതത്. ഭീകരവാദികൾക്ക് നൽകുന്ന ശിക്ഷാ നടപടിയായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭീകരപ്രവർത്തനത്തിനായി രാജ്യം വിട്ടുപോയിട്ടുള്ളവരുടെ കുട്ടികളേയും ഓസ്‌ട്രേലിയൻ പൗരത്വത്തിൽ നിന്നും മാറ്റും. ഈ കുട്ടികൾക്ക് ഇരട്ട പൗരത്വമുണ്ടെങ്കിലും അതു നിഷേധിക്കുന്നതായിരിക്കും. അതേസമയം കുട്ടികളെ ദത്തെടുത്ത്  ഓസ്‌ട്രേലിയൻ പൗരത്വമുള്ള ആരെങ്കിലും സംരക്ഷിക്കുകയാണെങ്കിൽ ഇവരുടെ ഈ കുട്ടികളുടെ പൗരത്വം റദ്ദാക്കുകയില്ല. ഓസ്‌ട്രേലിയൻ പൗരത്വം നിഷേധിച്ചവരുടെ കുട്ടികളുടെ പൗരത്വവും റദ്ദാക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

ഭീകരവാദപ്രവർത്തനത്തിനായി മിഡ്ഡിൽ ഈസ്റ്റിലേക്ക് മാതാപിതാക്കൾക്കൊപ്പം പോയ ഖാലിദ് ഷാരൂഫിന്റെ കുട്ടികളുടെ പൗരത്വം സംബന്ധിച്ച പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. കഴിഞ്ഞാഴ്ച ഖാലിദ് ഷാരൂഫ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇയാളുടെ ഭർതൃമാതാവ് ഷാരൂഫിന്റെ കുട്ടികളെ തിരികെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കുട്ടികളുമായി ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുമ്പ് ഫെഡറൽ പൊലീസുമായി ബന്ധപ്പെടണമെന്നാണ് പീറ്റർ ഡട്ടൻ നിർദ്ദേശിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP