Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭം അലസിപ്പിക്കാൻ ഇനിമുതൽ ആശുപത്രിയിൽ പോകേണ്ട, ഡോക്ടറെ കാണണ്ട: ഫോൺ കോൾ ചെയ്താൽ അബോർഷൻ ഗുളികകൾ വീട്ടിലെത്തും

ഗർഭം അലസിപ്പിക്കാൻ ഇനിമുതൽ ആശുപത്രിയിൽ പോകേണ്ട, ഡോക്ടറെ കാണണ്ട: ഫോൺ കോൾ ചെയ്താൽ അബോർഷൻ ഗുളികകൾ വീട്ടിലെത്തും

മെൽബൺ: അബോർഷനു വേണ്ടി ഓസ്‌ട്രേലിയയിൽ ഇനി മുതൽ ഡോക്ടറുടേയോ ഫാർമസിസ്റ്റുകളുടേയോ സേവനം തേടണ്ട. ഒരു ഫോൺ കോൾ ചെയ്താൽ അബോർഷൻ ഗുളികകൾ വീട്ടിലെത്തുന്ന തരത്തിലുള്ള സംവിധാനവുമായി ടബോട്ട് ഫൗണ്ടേഷൻ രംഗത്ത്. തിങ്കഴാഴ്ച മുതലാണ് സേവനം ലഭ്യമാവുക. 1800 180 880 എന്ന നമ്പറിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്. ടബോട്ട് ഫൗണ്ടേഷൻ ഇത്തരമൊരു സേവനം ഒരുക്കുന്നത്. രക്തപരിശോധനയും അൾട്രാ സൗണ്ടും ലോക്കൽ ക്ലിനിക്കിൽ പോയി ചെക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ തുടർ നടപടികൾ ടബോട്ട് ഫൗണ്ടേഷൻ സ്വീകരിക്കും.

ഓസ്‌ട്രേലിയയിൽ ഗർഭം അലസിപ്പിക്കൽ വിവാദപരമായ വിഷയമായിരുന്നു. 2013 വരെ അബോർഷൻ ഗുളികയായ മിഫിപ്രിസ്‌റ്റോണിന് ഓസ്‌ട്രേലിയയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഫാർസ്യൂട്ടിക്കൽ ബെനഫിറ്റ് സ്‌കീം പ്രകാരം ഇതിന് വീണ്ടും അനുമതി നൽകുകയായിരുന്നു. ഗർഭം ധരിച്ച് 9 ആഴ്ച വരെയായവർക്കാണ് ടെലിഹെൽത്ത് സർവീസ് അനുവദിക്കുന്നത്. ഓരോ സ്‌റ്റേറ്റിലും അബോർഷൻ നിയമത്തിൽ വ്യത്യാസമുണ്ട്. കാരണവും ടൈമിങ്ങും അനുസരിച്ചാണ് രാജ്യത്ത് ഇതിന് നിയമം അനുവദിക്കുന്നത്.

പെയിൻകില്ലേഴ്‌സിനും ആന്റിന്യൂസിയോ പിൽസിനും ചെലവ് 250 ഡോളറാണ്. പോസ്റ്റ് മെഡിക്കൽ ടെർമിനേഷന് 24 മണിക്കൂറും ഡോക്ടറെ വിളിക്കുകയോ ചെക്ക് അപ്പ് നടത്തുകയോ ചെയ്യാം. അബോർഷൻ നടത്തി 10 ദിവസത്തിനുശേഷം രക്തപരിശോധന നടത്തി ഉറപ്പാക്കാവുന്നതാണ്.

അബോർഷൻ ചെയ്യുന്നതിലെ നാണക്കേട് കുറയ്ക്കാനും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ചസർവീസ് ലഭ്യമാക്കുന്നതിനും പുതിയ സൗകര്യം ഉപകരിക്കുമെന്ന് ടബോട്ട് ഫൗണ്ടേഷൻ പറയുന്നു. ഓരോ വർഷവും രാജ്യത്ത് 70,000 മുതൽ 80,000 വരെ അബോർഷനുകളാണ് നടക്കുന്നത്.

ടെലിമെഡിസിൻ സൗകര്യത്തിന് ഇപ്പോൾ തന്നെ ഓസ്‌ട്രേലിയയിൽ നല്ല പ്രചാരം ഉണ്ട്. ടബോട്ട് ഫൗണ്ടേഷനിലേക്ക് രോഗി വിളിക്കുമ്പോൾ അൾട്രാ സൗണ്ടും പതോളജി ടെസ്റ്റും നടത്തിയ റിസൽട്ട് പറഞ്ഞുകൊടുക്കണം. കൂടാതെ ഫോൺ വഴി ഡോക്ടറോട് പ്രഗ്‌നൻസിയുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തമാക്കണം. ഡോക്ടർ അനുമതി കൊടുത്താൽ കമ്പനി മിഫിപ്രസോൺ മരുന്ന് കൊടുക്കുന്നതാണ്. പ്രോഗ്‌നൻസി പ്രോസസിൽ ഹോർമോൺ ബ്ലോക്ക് ചെയ്യാൻ ഈ മരുന്ന് ഉപകരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP