Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്കായി അധിക സുരക്ഷാ പരിശോധന; യാത്രക്കാർക്ക് ബോർഡിങ് ഗെയിറ്റുകളിൽ എക്‌സ്‌പോസീവ് ട്രേസ് ഡിറ്റക്ഷൻ സ്‌ക്രീനിങ് അടുത്താഴ്‌ച്ച മുതൽ

ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്കായി അധിക സുരക്ഷാ പരിശോധന; യാത്രക്കാർക്ക് ബോർഡിങ് ഗെയിറ്റുകളിൽ എക്‌സ്‌പോസീവ് ട്രേസ് ഡിറ്റക്ഷൻ സ്‌ക്രീനിങ് അടുത്താഴ്‌ച്ച മുതൽ

ൾഫ് രാജ്യങ്ങളായ ദോഹ, അബുദബി, ദുബായ് എന്നീ വിമാനത്താവളങ്ങൾ വഴി ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷാ പരിശോധന കർശനമാക്കുന്നതായി റിപ്പോർട്ട്. സസാധാരണയായി നടക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് പുറമേ ബോർഡിങ് ഗെയ്റ്റുകളിൽ ഏക്‌സ്പ്ലോസീവ് ട്രേസ് ഡിറ്റക്ഷൻ (ETD) സ്‌ക്രീനിങ് നിലവിൽ കൊണ്ടുവരനാണ് നീക്കം.ന്തെകിലും തരത്തിലുള്ള സ്ഫോടക വസ്തുക്കൾ കൈവശമുണ്ടോ എന്നറിയുന്നതിനാണിത്.

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്തു അടുത്തയാഴ്ച മുതൽ നടപടികൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി അറിയിച്ചു.മിഡ്ഡിൽ എസ്സിൽ നിന്നും യു കെ, യു എസ് എന്നീ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനത്തിൽ കയറ്റുന്നതിൽ അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിൽ നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. ക്വാണ്ടസ് ഐർവേസ്, എത്തിഹാദ് ഐർവേസ് എമിറേറ്റ്‌സ്, ഖത്തർ ഐർവേസ് എന്നീ എയർലൈൻസുകളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇത് ബാധകമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP