Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിക്കാരി കണക്കിൽ നെറുകയിൽ; ഇന്റർനാഷണൽ മാത്സ് മോഡല്ലിങ് ചലഞ്ചിങ് വിന്നറായത് പത്താം ക്ലാസുകാരി ബ്രിൻഡ

ഇടുക്കിക്കാരി കണക്കിൽ നെറുകയിൽ; ഇന്റർനാഷണൽ മാത്സ് മോഡല്ലിങ് ചലഞ്ചിങ് വിന്നറായത് പത്താം ക്ലാസുകാരി ബ്രിൻഡ

ജോസ് എം ജോർജ്‌

കാൻബറ: കാൻബറ ആൽഫ്രഡ് ഡീക്കിൻ ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സുകാരി കൊച്ചു മിടുക്കി ഇന്റർനാഷണൽ മാത്സ് മോഡല്ലിങ് ചലഞ്ചിങ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാൻബറയിൽ ഫിലിപ്പിൽ താമസിക്കുന്ന ഇടുക്കി തടിയമ്പാട് വെട്ടുകല്ലാം കുഴിയിൽ റോയിയുടെയും റോസ് മേരിയുടെയും മകൾ ബ്രിൻഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി.

2016 -ൽ ഓസ്‌ട്രേലിയിൽ എത്തിയ ബ്രിൻഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തിൽ പ്രത്യേ കിച്ച് കണക്കിലുള്ള പ്രാവീണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ഒൻപതാം ക്ലാസുവരെ ഇടുക്കി കരിമ്പൻ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലാണ് ബ്രിൻഡ പഠിച്ചത്. ഓസ്േ്രടലിയായിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നടത്തിയ ഓൺലൈൻ മൽസരത്തിൽ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചു പേരിൽ നിന്നുമാണ് ബ്രിൻഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സർട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണിൽ നൽകുമെന്നാണ് സ്‌കൂൾ അധികൃതർ ബ്രീൻ ഡായെ അറിയിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP