Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസ് യാത്രക്കാരുടെ ദുരിതം ഒഴിയുന്നില്ല; ബ്രിസ്ബനിൽ ഡ്രൈവർമാർ ഇന്നും സമരത്തിന്; രാവിലെ പത്ത് മുതൽ രണ്ട് വരെ ജോലിയിൽ നിന്നും വിട്ട് നിലക്കാൻ തീരുമാനം; രണ്ടാഴ്‌ച്ചക്കുള്ളിൽ ബസ് ഡ്രൈവർമാർ പണിമുടക്കുന്നത് നാലാം തവണ

ബസ് യാത്രക്കാരുടെ ദുരിതം ഒഴിയുന്നില്ല; ബ്രിസ്ബനിൽ ഡ്രൈവർമാർ ഇന്നും സമരത്തിന്; രാവിലെ പത്ത് മുതൽ രണ്ട് വരെ ജോലിയിൽ നിന്നും വിട്ട് നിലക്കാൻ തീരുമാനം; രണ്ടാഴ്‌ച്ചക്കുള്ളിൽ ബസ് ഡ്രൈവർമാർ പണിമുടക്കുന്നത് നാലാം തവണ

ണ്ടാഴ്‌ച്ചയായി ബസ് ഡ്രൈവർമാർ നടത്തി വരുന്ന പ്രതിഷേധങ്ങൾ ഫലം കാണാത്തതിനാൽ ഇന്ന് വീണ്ടും സമരവുമായി യൂണിയൻ രംഗത്തിറങ്ങും. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ ഇത് നാലാം തവണയാണ് ബസ് ഡ്രൈവർമാർ സമരം പ്രഖ്യാപിക്കുന്നത്. ഇന്ന് നാല് മണിക്കൂർ ജോലിയിൽ നിന്ന് മാറി നില്ക്കാനാണ് തീരുമാനം.

സമരം മൂലം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ബസ് സർവ്വീസുകൾ താളം തെറ്റും. ജോലി സുരക്ഷ, വേതനം, ജോലി നിശ്ചയിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡ്രൈവർമാരുടെ യൂണിയൻ സമരം നടത്തുന്നത്.

റെയിൽ, ട്രാം, ബസ് എന്നിവയുടെ ഡ്രൈവർമാർ സമരവുമായി രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഏറ്റവും തെരക്കേറിയ സമയങ്ങളിലൊന്നായ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. ഇത് ഒരു ലക്ഷത്തിലധികം വരുന്ന പതിവ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. കൂടാതെ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് എടുക്കാതെ സൗജന്യ യാത്ര ഒരുക്കിയും പ്രതിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP