Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈൽഡ് കെയർ ബെനിഫിറ്റിൽ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്നു; ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് സബ്‌സിഡി നിഷേധിക്കുമെന്ന് റിപ്പോർട്ട്

ചൈൽഡ് കെയർ ബെനിഫിറ്റിൽ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്നു; ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് സബ്‌സിഡി നിഷേധിക്കുമെന്ന് റിപ്പോർട്ട്

മെൽബൺ: ചൈൽഡ് കെയർ ബെനിഫിറ്റിൽ കൂടുതൽ പരിഷ്‌ക്കാരം ഏർപ്പെടുത്താൻ സർക്കാർ ആലോചന. ബെനിഫിറ്റ് ലഭിക്കാൻ മാതാപിതാക്കൾ കുറഞ്ഞത് രണ്ട് ആഴ്ചയിൽ 24 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന നിബന്ധന വയ്ക്കുന്നതോടെ ഒരു ലക്ഷത്തോളം കുടുംബങ്ങൾ സബ്‌സിഡിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് വിലയിരുത്തുന്നു. പ്രൊഡക്ടിവിറ്റി കമ്മീഷൻ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അബോട്ട് സർക്കാർ ചൈൽഡ് കെയർ സബ്‌സിഡി സംബന്ധിച്ച് കടുത്ത പരിഷ്‌ക്കാരങ്ങൾ ആലോചിക്കുന്നത്.

ചൈൽഡ് കെയർ സബ്‌സിഡി ലഭിക്കാൻ മാതാപിതാക്കൾ ഇരുവരും കൂടി രണ്ടാഴ്ചയിൽ 24 മണിക്കൂറെങ്കിലും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യണമെന്നാണ് പുതിയ നിബന്ധന. മാതാപിതാക്കളുടെ ജോലി സമയം ദൈർഘിപ്പിച്ച് ചൈൽഡ് കെയർ സബ്‌സിഡി നൽകുന്ന സംവിധാനം നടപ്പാകുന്നതോടെ നിലവിൽ ചൈൽഡ് കെയർ സബ്‌സിഡി വാങ്ങുന്ന ഒരു ലക്ഷത്തോളം കുടുംബങ്ങളെ ഇതിൽ നിന്ന് പുറത്താക്കുമെന്നാണ് കരുതുന്നത്.

അതേസമയം ചൈൽഡ് കെയർ ചെലവുകൾ താങ്ങാനാവാത്ത അമ്മമാർ പ്രസവത്തിനു ശേഷം ഉടൻ ജോലിയിലേക്ക് മടങ്ങി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഏർലി ചൈൽഡ്ഹുഡ് ഓസ്‌ട്രേലിയ, മറ്റ് ചൈൽഡ് കെയർ സംഘടനകൾ എന്നിവ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നടപ്പാക്കാൻ പോകുന്ന പുതിയ പരിഷ്‌ക്കാരത്തോടെ ചില ചൈൽഡ് കെയർ സെന്ററുകൾ പൂട്ടിപ്പോയേക്കാമെന്നും വിലയിരുത്തുന്നുണ്ട്. നിലവിൽ ചൈൽഡ് കെയർ സബ്‌സിഡി ലഭിക്കാൻ മാതാപിതാക്കൾക്ക് ജോലി ഉണ്ടാവുകയോ പഠിക്കുകയോ ചെയ്യണമെന്നല്ലാതെ നിശ്ചിത സമയം ജോലി ചെയ്തിരിക്കണമെന്ന് നിഷ്‌ക്കർഷിക്കുന്നില്ല. ചൈൽഡ് കെയർ ബെനിഫിറ്റ് കൊണ്ട് പഠനം പൂർത്തിയാക്കുന്ന മാതാപിതാക്കളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തെ പതിനാറ് ശതമാനം അമ്മമാരും രണ്ടാഴ്ചയിൽ 24 മണിക്കൂറിൽ താഴെ മാത്രം ജോലി ചെയ്യുന്നവരാണ്.

അതേസമയം മാതാപിതാക്കളുടെ സൗകര്യം നോക്കാതെ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പൂർണമായും  ചൈൽഡ് കെയർ സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് ഏർലി ചൈൽഡ്ഹുഡ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് സാമന്ത പേജ് വാദിക്കുന്നത്. കുട്ടികളുടെ മാനസിക വളർച്ചയ്ക്കും മറ്റും ഇത് അത്യാവശ്യമാണെന്നും അത്യാവശ്യക്കാർക്ക് സർക്കാരാണ് സൗകര്യം ചെയ്തുകൊടുക്കേണ്ടതെന്നും സംഘടന പറയുന്നുണ്ട്.

എന്നാൽ പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ശുപാർശയാണിതെന്നും ഇക്കാര്യത്തിൽ ഏറെ ആശങ്ക നിലനിർത്തേണ്ട കാര്യവുമില്ലെന്നാണ് സോഷ്യൽ സർവീസ് മിനിസ്റ്റർ സ്‌കോട്ട് മോറിസൺ പറയുന്നത്. ഇവ സർക്കാർ പോളിസിയായി കാണേണ്ടെന്നും ഇതു നന്നായി വിലയിരുത്തിയ ശേഷം മാത്രമേ നടപ്പിൽ വരുത്തുകയുള്ളൂവെന്നും മന്ത്രി ഉറപ്പു നൽകുന്നുണ്ട്. മെയ്‌ 12ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സർക്കാരിന്റെ പുതിയ ഫാമിലി പാക്കേജ് പ്രഖ്യാപനം ഉണ്ടാകുമെന്ന് മോറിസൺ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP