Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബണിൽ കാറപകടത്തിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നല്കി മലയാളി സമൂഹം; മക്കൾക്ക് അന്ത്യചുംബനം നല്കാനാകാതെ അമ്മ ഇപ്പോഴും ചികിത്സയിൽ; കൊല്ലം സ്വദേശികളായ ദമ്പതികളുടെ മക്കളുടെ മൃതദേഹങ്ങൾ ഈ ആഴ്‌ച്ച നാട്ടിലേക്ക്

മെൽബണിൽ കാറപകടത്തിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നല്കി മലയാളി സമൂഹം; മക്കൾക്ക് അന്ത്യചുംബനം നല്കാനാകാതെ അമ്മ ഇപ്പോഴും ചികിത്സയിൽ; കൊല്ലം സ്വദേശികളായ ദമ്പതികളുടെ മക്കളുടെ മൃതദേഹങ്ങൾ ഈ ആഴ്‌ച്ച നാട്ടിലേക്ക്

മെൽബണിലെ ട്രഗനൈയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ ദുരന്തം മലയാളികൾക്കിടയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അപകടത്തിൽ മലയാളികളായ രണ്ട് കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടു. 10 വയസുകാരി റുഹാന അപകടസ്ഥലത്ത് വച്ചും, നാല് വയസുകാരൻ മനു എന്ന ഇമ്മാനുവലുമാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തിന്റെ ഞെട്ടലിൽ നിന്നും മോചിതരാകാതെ കഴിയുന്ന കുടുംബത്തിന് ആശ്വാസം നല്കാനാകാതെ കഴിയുകയാണ് മലയാളി സമൂഹം ഇപ്പോഴും. അതുകൊണ്ട് തന്നെ കഴിഞ്ഞദിവസം മെൽബണിൽ മരിച്ച കുരുന്നുകൾക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയവർ മടങ്ങിയതും കരഞ്ഞ് കലഞ്ഞിയ കണ്ണുകളുമായാണ്.

മലയാളി കുരുന്നുകൾക്ക് ആദരാഞ്ജലിയർപ്പിക്കാനായി നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച പൊതുദർശനത്തിന് വച്ച ഇവരുടെ മൃതദേഹങ്ങൾ അവസാനമായി കാണാനും വിടപറയാനും മലയാളികൾക്കു പുറമേ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരും ഇവിടെക്കെത്തി.അപകടം നടന്ന് മൂന്നാഴ്ചക്ക് ശേഷമാണ് കുട്ടികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. മെൽബണിലെ ഗ്ലെന്റോയിലുള്ള ടോബിൻ ബ്രദേഴ്‌സ് ഫ്യൂണറൽസിൽ ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെയായിരുന്നു പൊതുദർശനം. പൊതുദർശനം നടക്കുന്നതിനൊപ്പം പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു.മൂന്ന് മണിക്ക് ശേഷം മൃതദേഹങ്ങൾ ഹോളിൽ നിന്നും കോബർഗിലുള്ള സെയ്ന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെയും പൊതുദർശനവും പ്രാർത്ഥനയും നടന്നു.

കുട്ടികളുടെ പിതാവ് ജോർജ് ചടങ്ങിൽ പങ്കെടുത്തപ്പോഴും അമ്മ മഞ്ജു ആശുപത്രിയിൽ ചികിത്സയിലായതിനാൽ  എത്താൻ കഴിഞ്ഞില്ല. അതീവഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മഞ്ജുവിന്റെ നില മെച്ചപ്പെട്ടതായി റോയൽ മെൽബൺ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും യാത്രചെയ്യാവുന്ന ആരോഗ്യസ്ഥിതിയിലേക്ക് എത്താത്തതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാനെത്താത്രത്. മാത്രമല്ല മഞ്ജുവിന് സംസ്‌കാരത്തിനായി നാട്ടിലേക്ക് പോകാൻ കഴിഞ്ഞെങ്കില്ലെന്നുമാണ് സൂചന.

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയായിരിക്കുകയാണ്. മൃതേദഹം ഈ ആഴ്ച തന്നെ കൊണ്ടുപോയേക്കുമെന്നാണ് സൂചന. സംസ്‌കാരം കേരളത്തിൽ വച്ച് എന്ന് നടത്തുമെന്ന കാര്യത്തിൽ കൃത്യമായൊരു തീയതി നിശ്ചയിച്ചിട്ടില്ല.

ജൂലൈ ഏഴിന് രാത്രിയിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ ആയിരുന്നു  ദുരന്തം ഉണ്ടായത്.മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചത്.ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.സമാന്തര റോഡിലൂടെ പോകുകയായിരുന്ന ഇവരുടെ കാറിലേക്ക് പ്രധാന റോഡിൽ നിന്നു വന്ന ഫോർഡ് ടെറിട്ടറി മറ്റൊരു വാഹനത്തെ മറികടന്ന് വന്ന് ഇടിക്കുകയായിരുന്നു. ജോർജ് അവിടെ ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനും ഭാര്യ മഞ്ജു നഴ്സുമാണ്.മെൽബണിലെ ടെയ്ലേഴ്സ് ലെയ്ക്കി നടുത്ത് പ്ലം ടൗണിലാണ് ഇവർ താമസിച്ചിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP