Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായമായവരേയും പെൻഷൻ പറ്റിയവരേയും ജിപി ഫീസിൽ നിന്ന് ഒഴിവാക്കും; മെഡികെയർ കോ-പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജോ ഹോക്കി

പ്രായമായവരേയും പെൻഷൻ പറ്റിയവരേയും ജിപി ഫീസിൽ നിന്ന് ഒഴിവാക്കും; മെഡികെയർ കോ-പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജോ ഹോക്കി

മെൽബൺ: വിവാദമായിരിക്കുന്ന മെഡികെയർ കോ പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്ന് ഫെഡറൽ ട്രഷറർ ജോ ഹോക്കി. ജിപി കോ പേയ്‌മെന്റിന് ഏഴു ഡോളർ നൽകണമെന്നുള്ള പദ്ധതിയുൾപ്പെടെ സർക്കാരിന്റെ പരിഗണനയിലുള്ള ബജറ്റ് നിർദേശങ്ങൾക്ക് പ്രതിപക്ഷത്തു നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്ത അവസരത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ട്രഷറർ എത്തുന്നത്.

അതേസമയം പ്രായമായവരേയും പെൻഷൻകാരേയും മെഡികെയർ കോ പേയ്‌മെന്റ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം ഹെൽത്ത് മിനിസ്റ്റർ പീറ്റർ ഡട്ടൻ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെയുള്ള കൂടുതൽ ഇളവുകൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ഇക്കാര്യത്തിൽ ഹോക്കി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്നും ട്രഷറർ വ്യക്തമാക്കി.

പാമെർ യൂണൈറ്റഡ് പാർട്ടി (പിയുപി) നേതാവ്  ക്ലൈവ് പാമെറുമായി ബ്രിസ്‌ബേനിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണ് ജിപി കോ പേയ്‌മെന്റിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാമെന്ന് ജോ ഹോക്കി വെളിപ്പെടുത്തിയത്. ഇതിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയാലും ഓസ്‌ട്രേലിയയിലെ നല്ലൊരു വിഭാഗം ജനങ്ങളെ ജിപി കോ പേയ്‌മെന്റ് സംവിധാനം പ്രതികൂലമായി ബാധിക്കുമെന്നു തന്നെയാണ് പാമെറിന്റെ അഭിപ്രായം. ഇത് ജനങ്ങളെ ഏറെ വലയ്ക്കുന്ന നയമാണെന്നും പെൻഷൻ പറ്റിയവരേയും പ്രായമായവരേയും ഇതിൽ ഒഴിവാക്കുന്നതു മാത്രം ഇതിനൊരു പരിഹാരമാവില്ലെന്നും പാമെർ പറയുന്നു.

താഴ്ന്ന വരുമാനക്കാരായ ആൾക്കാർക്ക് താങ്ങാൻ പാറ്റുന്നതല്ല ജിപി ഫീസ്. കുടുംബങ്ങളുള്ള വ്യക്തികൾക്കും ഏഴു ഡോളർ ജിപി ഫീസ് അധികബാധ്യത സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും പാമെർ അഭിപ്രായപ്പെട്ടും. അതേസമയം ജിപി ഫീസിനെ ഷാഡോ ട്രഷറർ ക്രിസ് ബോവനും എതിർക്കുന്നുണ്ട്. നിലവിലുള്ള പദ്ധതിക്കു പകരം മറ്റു രീതികളും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ലിബറൽ ഡെമോക്രാറ്റിക് സെനറ്റർ ഡേവിഡ് ലെയോൻ ജെലമിന്റെ നിർദേശവും പരിഗണിക്കുമെന്ന് ഡട്ടൻ ചൂണ്ടിക്കാട്ടി. മരുന്ന് ചെലവു കുറയ്ക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും ഇത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP