Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗികളുമായി ലൈംഗിക ബന്ധം; ന്യൂ സൗത്ത് വേൽസിലെ വനിതാ ഡോക്ടർക്ക് മൂന്നു മാസത്തെ സസ്‌പെൻഷൻ

രോഗികളുമായി ലൈംഗിക ബന്ധം; ന്യൂ സൗത്ത് വേൽസിലെ വനിതാ ഡോക്ടർക്ക് മൂന്നു മാസത്തെ സസ്‌പെൻഷൻ

ന്യൂ സൗത്ത് വേൽസ്: രോഗികളുമായി ലൈംഗിക ബന്ധം പുലർത്തുകയും ഫേസ് ബുക്കിലൂടെ രക്തപരിശോധനാ റിപ്പോർട്ടുകൾ ഷെയർ ചെയ്യുകയും ചെയ്തതിന് ന്യൂ സൗത്ത് വേൽസിലെ വനിതാ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് ബ്രോക്കൺ ഹില്ലിലെ ജനറൽ പ്രാക്ടീഷണറായ ഡോ. ബിൽജന നിക്കൊലോവയെ ജനുവരി ഒന്നു മുതൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇക്കാലയളവിൽ മെഡിക്കൽ എത്തിക്‌സ് പഠിക്കാനും മറ്റും ഡോ. നിക്കൊലോവയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഹെൽത്ത് കെയർ കംപ്ലെയ്ന്റ്‌സ് കമ്മീഷൻ (എച്ച്‌സിസിസി).

രോഗിയുടെ ജനനേന്ദ്രിയം പരിശോധിച്ച ശേഷം അയാളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുക, ചികിത്സയ്ക്കായി എത്തിയ രോഗിയുടെ ഭർത്താവുമായി ലൈംഗിക ബന്ധം പുലർത്തിയതിനുമാണ് ഡോ. നിക്കൊലോവിന് സസ്‌പെൻഷൻ ലഭിച്ചിരിക്കുന്നത്. 2004 മുതൽ ബ്രോക്കൺ ഹില്ലിൽ ജോലി ചെയ്തുവരികയായിരുന്നു ഡോ. നിക്കൊലോവ. അക്കാലത്ത് ഒരാളുമായി വളരെയടുത്ത ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇയാൾക്ക് രാവിലെയും രാത്രി വൈകിയും ടെക്സ്റ്റ് മെസേജ് അയയ്ക്കുകയും പതിവാക്കിയിരുന്നു എന്നു പറയപ്പെടുന്നു.
2009-ൽ ഇയാളുടെ ജനനേന്ദ്രിയങ്ങളുടെ പരിശോധന നടത്തിയ ഡോക്ടർ ഇയാളെ മറ്റൊരു ഡോക്ടറെ കാണുന്നതിന് പിന്നീട് പറഞ്ഞുവിടുകയായിരുന്നു. ഇവർ തമ്മിൽ ലൈംഗിക ബന്ധം ഉടലെടുക്കാൻ സാധ്യത ഉള്ളതിനാലായിരുന്നു ഇത്.

ഇയാളുടെ വീട്ടിൽ ഡോക്ടർ സ്ഥിരം സന്ദർശകയായിരുന്നുവെന്നും അവിടെ വച്ച് ഇവർ തമ്മിൽ ലൈംഗിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.  കൂടാതെ തന്റെ പക്കൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ ഭർത്താവുമായും ഡോ. നിക്കൊലോവ് ബന്ധം സ്ഥാപിച്ചെടുക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തുവത്രേ. ഇവരുമായി ഫേസ് ബുക്കിൽ സ്ഥിരം മെസേജുകൾ കൈമാറുകയും തന്റെ ഓഫീസിൽ ഇവർ സ്ഥിരം സന്ദർശകയായിരുന്നുവെന്നും എച്ച്‌സിസിസി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ രോഗിയുടെ ഭർത്താവുമായി ഡോക്ടർ അടുത്തതോടെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം അവസാനിക്കുകയായിരുന്നു. ഡോക്ടറും രോഗിയുടെ ഭർത്താവും തമ്മിൽ 2010 ജൂൺ മുതൽ ലൈംഗിക ബന്ധം ഉടലെടുക്കുകയും സെപ്റ്റംബറിൽ ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. 2011 ഫെബ്രുവരി വരെയായിരുന്നു ഈ ബന്ധം നിലനിന്നിരുന്നത്.

രോഗികളുമായി ആരോഗ്യകരമല്ലാത്ത ബന്ധം സ്ഥാപിക്കുകയും പ്രൊഫഷണൽ പെരുമാറ്റദൂഷ്യമായി ഇവയെ കണക്കാക്കുമെന്നുമാണ് വിലയിരുത്തുന്നത്. സസ്‌പെൻഷനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ എച്ച്‌സിസിസി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP