Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബണിൽ മൂടൽ മഞ്ഞ് പിടിമുറുക്കി; മഞ്ഞ് പൊതിഞ്ഞതോടെ വിമാനങ്ങൾ സർവ്വീസ് നിർത്തി; എങ്ങും ഗതാഗതക്കുരുക്ക്; നട്ടംതിരിഞ്ഞ് യാത്രക്കാർ

മെൽബണിൽ മൂടൽ മഞ്ഞ് പിടിമുറുക്കി; മഞ്ഞ് പൊതിഞ്ഞതോടെ വിമാനങ്ങൾ സർവ്വീസ് നിർത്തി; എങ്ങും ഗതാഗതക്കുരുക്ക്; നട്ടംതിരിഞ്ഞ് യാത്രക്കാർ

മെൽബൺ മൂടൽമഞ്ഞിന്റെ പിടിയിലായതോടെ എങ്ങും യാത്രതടസം. ഇന്ന് രാവിലെ മുതൽ മെൽബൺ വിമാനത്താവളം അടക്കമുള്ള മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞ് എത്തിയതോടെ വിമാനസർവ്വീസുകൾ അടക്കമുള്ള ഗതാഗത സർവ്വീസുകൾ താളം തെറ്റിയിരിക്കുകയാണ്.

ആയിരക്കണക്കിന് യാത്രക്കാരാണ് മഞ്ഞ് മൂലം യാത്രതടസ്സം നേരിടുന്നത്. പതിനെട്ടോളം വിമാനങ്ങൾ രാവിലെ റദ്ദാക്കിയിട്ടുണ്ട്. 50 മീറ്റർ താഴെമാത്രമാണ് രാവിലെ മഞ്ഞിൽ കാഴ്‌ച്ച ലഭിച്ചിരുന്നത്. ഡൊമസ്റ്റിക് വിമാനങ്ങൾ ക്വാന്റാസിന്റെ എട്ടും, ആറ് വിർജിൻ, രണ്ട് ജെറ്റ്സ്റ്റാർ, ടൈഗർ എന്നിവയും സർവ്വീസ് നിർത്തിവച്ചു.

പല ഡൊമസ്റ്റിക് യാത്രക്കാരും വിമാനത്താവളങ്ങളിൽ യാത്രക്കായി വെയ്റ്റ് ചെയ്യുകയാണ് .യാത്രക്കൊരുങ്ങുന്നവർ വിമാനങ്ങളുടെ സമയം ഉറപ്പാക്കി ശേഷം യാത്ര തുടങ്ങണമെന്ന് അറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP