Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകനൊപ്പം താമസിക്കാൻ ഓസ്‌ട്രേലിയയിലെ മലയാളിയായ യുവതി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്തു കൊന്നു; കാമുകനുമായുള്ള മൊബൈൽ സംഭാഷണങ്ങൾ വിവർത്തനം ചെയ്ത് പൊലീസ് ഇരുവരെയും പൊക്കി; സാമിനെ മുമ്പ് കുത്തിക്കൊല്ലാൻ ശ്രമിച്ചതും മലയാളിയായ കാമുകൻ: ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്ന് നുണ പറഞ്ഞ ഭാര്യ നാല് വയസുള്ള കുഞ്ഞിന്റെ അമ്മ

കാമുകനൊപ്പം താമസിക്കാൻ ഓസ്‌ട്രേലിയയിലെ മലയാളിയായ യുവതി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്തു കൊന്നു; കാമുകനുമായുള്ള മൊബൈൽ സംഭാഷണങ്ങൾ വിവർത്തനം ചെയ്ത് പൊലീസ് ഇരുവരെയും പൊക്കി; സാമിനെ മുമ്പ് കുത്തിക്കൊല്ലാൻ ശ്രമിച്ചതും മലയാളിയായ കാമുകൻ: ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്ന് നുണ പറഞ്ഞ ഭാര്യ നാല് വയസുള്ള കുഞ്ഞിന്റെ അമ്മ

മെൽബൺ: എപ്പിംഗിലെ ഓസ്‌ട്രേലിയൻ മലയാളി സാം ഏബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പൊലീസ്. പുനലൂർ സ്വദേശിയായ മുപ്പത്തിനാലുകാരനായ സാം ഏബ്രഹാമിനെ ഉറക്കത്തിലാണ് മരണം വിളിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഭാര്യ സോഫിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സാമിനെ സോഫിയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

എപ്പിംഗിലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ കഴിഞ്ഞ ഒക്ടോബർ 14നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് സോഫിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേർന്ന് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്. കൊലപാതകത്തിന് സോഫിക്ക് കൂട്ടുനിന്ന കാമുകൻ അരുൺ കമലാസന(34)നേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മുമ്പും പലതവണ സാമിനെ വകവരുത്താൻ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാൻ തുനിഞ്ഞതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയിൽ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്. സാമിനെ കാറിനുള്ളിൽ പതിയിരുന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. അരുൺ കമലാസനൻ തന്നെയാണ് അന്ന് സാമിനെ വധിക്കാൻ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തിൽ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.

സാം മരിച്ച ദിവസം സാമിന്റെ വീട്ടിൽ അരുൺ എത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികൾ മലയാളത്തിൽ നടത്തിയ സംഭാഷണങ്ങൾ വിവർത്തനം ചെയ്ത് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ പരിഗണനയിരിക്കുന്ന കേസ് കൂടുതൽ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുൺ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാർജ് ചെയ്തിട്ടുണ്ട്.

അതേസമയം കോടതിയിൽ ഹാജരാക്കിയ സോഫി നിർവികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയിൽ നിശബ്ദർ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകൾ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച ഗായകനായിരുന്നു സാം. മെൽബൺ സിബിഡിയിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു.

പുനലൂർ കരവാളൂർ ആലക്കുന്നിൽ ഏബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. കരവാളൂർ ബഥേൽ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ മുൻ സെക്രട്ടറിയുമായിരുന്നു. സഹോദരൻ സാജൻ ടെക്നോപാർക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയയും ഭർത്താവ് റോഷനും എപ്പിംഗിൽ തന്നെ താമസിക്കുന്നുണ്ട്. സാം- സോഫിയ ദമ്പതികൾക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്.

രണ്ടു വർഷം മുമ്പാണ് സാമും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. സാമിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ള മലയാളി കുടുംബങ്ങൾ. സോഫി കാമുകനുമായി ചേർന്ന് സാമിനെ വകവരുത്തിയിരിക്കുന്നു എന്ന സത്യം ഇനിയും ഇവിടത്തെ മലയാളികൾക്ക് അംഗീകരിക്കാനായിട്ടില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP