Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോഷി സെബാസ്റ്റ്യന് മെൽബൺ വിട ചൊല്ലി; അന്ത്യയാത്ര നല്കാൻ എത്തിയത് ആയിരങ്ങൾ; സുഹൃത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ വിതുമ്പി മലയാളികൾ

ജോഷി സെബാസ്റ്റ്യന് മെൽബൺ വിട ചൊല്ലി; അന്ത്യയാത്ര നല്കാൻ എത്തിയത് ആയിരങ്ങൾ; സുഹൃത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ വിതുമ്പി മലയാളികൾ

ജോസ് എം ജോർജ്

മെൽബൺ :- കഴിഞ്ഞ ശനിയാഴ്ച മെൽബണിൽ അന്തരിച്ച ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ ജോഷി സെബാസ്റ്റ്യന് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്ന് രാവിലെ 10.30 ന് ബെയ്‌സ് വാട്ടർ ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ ജോഷിയുടെ മൃതശരീരം പൊതുദർശനത്തിനായി വച്ചിരുന്നു.വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവർ, വൈദീകർ, വിവിധ സീറോ മലബാർ വാർഡുകളിലെ വിശ്വാസികൾ എന്നിങ്ങനെ ധാരാളം ആളുകൾ ജേഷിയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്തിയിരുന്നു.

തുടർന്ന് 11- മണിക്ക് പരേതന്റെ ആത്മശാന്തിക്കായി സീറോമലബാർ മെൽബൺ രൂപതാ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്യത്തിൽ വിശുദ്ധ ബലിയർപ്പിച്ചു.മെൽബൺ രൂപതാ ചാൻസലർ വഫാ മാത്യു കൊച്ചുപുര, സൗത്ത് ഈസ്റ്റ് ഇടവക വികാരി റവ ഫാ അബ്രാഹം കുന്നത്തോളി, ക്‌നാനായ കാത്തലിക് മിഷൻ മുൻ ചാപ്ലിൻ റവ ഫാ.സ്റ്റീഫൻ കണ്ടാരപള്ളി, റവ ഫാ ജയിംസ് അരീച്ചിറ, റവ ഫാ.ഷിബു ജോസഫ് മേലാപ്പിള്ളി, ബെയ്‌സ് വാട്ടർ കാത്തലിക് പള്ളി വികാരി റവ ഫാ സെബാസ്റ്റ്യൻ മാപ്പിള പ്പറമ്പിൽ, റവ ഫാ.വിൻസന്റ് മംത്തിപ്പറന്പിൽ സി. എം. ഐ., റവ ഫാ.സജി പാണങ്കാടൻ, എന്നിവർ വിശുദ്ധ കുർബ്ബാനയ്ക്ക് നേതൃത്യം നൽകി.

ജോഷിയുടെ ജീവിതകാലത്തെ ഓർമ്മകളെക്കുറിച്ചും വാർഡിനെ പ്രധിനിധീകരിച്ച് അടുത്ത കാലത്ത് നടത്തിയ ഗാനാലാപനത്തെക്കുറിച്ചും അനുസ്മരിച്ചു. ജോഷിയുടെ അമ്മയും സഹോദരനും സഹോദരിയും ബന്ധുക്കളും ശവസംസ്‌കാര ചടങ്ങുകൾക്കായി നാട്ടിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയിരുന്നു. സുഹൃത്തുക്കളുടെയും സീറോ മലബാർ സഭയുടെയും പിന്തുണയും സഹകരണവും ഞങ്ങൾക്ക് തുണയായതായി സഹോദരൻ നന്ദി പ്രകടിപ്പിച്ചപ്പോൾ പറഞ്ഞു.

നാട്ടിൽ വച്ചും ദുബായിയിൽ സെന്റ് മേരീസ് പള്ളിയിലും അയർലണ്ടിലും എല്ലാം സഭയുടെ ഗായക സംഘത്തിൽ ജോഷിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സഹോദരൻ ഓർമ്മിപ്പിച്ചു. തുടർന്ന് അന്തിമ പ്രാർത്ഥ്‌നയോടെ ലില്ലി ഡെയിൽ സെമിസ്ത്തേരിയിൽ ജോഷിയുടെ ഭൗതീക ശരീരം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP