Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്തനോളുമായി വന്ന ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ട്രക്കിന് തീപിടിച്ചത് അണക്കാനുള്ള ശ്രമം തുടരുന്നു; വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരാളെ കാണാതായി; എംവൺ താത്കാലികമായി അടച്ചു

എത്തനോളുമായി വന്ന ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ട്രക്കിന് തീപിടിച്ചത് അണക്കാനുള്ള ശ്രമം തുടരുന്നു; വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരാളെ കാണാതായി; എംവൺ താത്കാലികമായി അടച്ചു

സൗത്ത് വെസ്റ്റ് ന്യൂകാസിലിന് സമീപം കൂറൻബോങിലെ എംവൺ മോട്ടോർ വെയിൽ എത്തനോൾ കയറ്റി വന്ന ടാങ്കർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ മറ്റൊരു ട്രക്കുമായാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് വാഹനത്തിന് തീപിടിച്ചതോടെ ആളുകൾ പരിഭ്രാന്തിയിലായി. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

ഇന്ന് 12.48 ഓടെയാണ് അപകടം. എമർജൻസി സർവ്വീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടപടികൾ കൈക്കൊണ്ടു. വൻ തീ ഉയർന്നതോടെ ഈ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഹെലികോപ്ടർ സർവ്വീസുകൾ ഉൾപ്പെടെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്നോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായാണ് സൂചന. മൂന്ന് ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കാണാതായും റിപ്പോർട്ടുണ്ട്യ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP