Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങുന്ന ആദ്യ മലയാളിയായി കാഞ്ഞിരപ്പള്ളിക്കാരി; ഫെല്ലോയായി നിയമിതയായ ഡോ. മരിയ പറപ്പിള്ളി ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റ്

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങുന്ന ആദ്യ മലയാളിയായി കാഞ്ഞിരപ്പള്ളിക്കാരി; ഫെല്ലോയായി നിയമിതയായ ഡോ. മരിയ പറപ്പിള്ളി ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റ്

ജോർജ്ജ് തോമസ്

സ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയർന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ.

ഫ്‌ളിൻഡേർസ് യൂണിവേർസിറ്റിയിലെ സീനിയർ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ൽ South Australian Women Honour Roll നും അർഹയായിരുന്നു. 2018 ജൂൺ 20 ന് ഫ്‌ളിൻഡേർസ് യൂണിവേർസിറ്റിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ Australian Institute of Physics ന്റെ പ്രസിഡന്റും Australian Synchrotron മേധാവിയുമായ Prof: Andrew Peele നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേൽ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോർത്ത് പറവൂർ പരേതനായ പറപ്പിള്ളി ഫ്രാൻസിസിന്റെയും റിട്ട. അദ്ധ്യാപിക ലീലയുടെയും മകളാണു ഡോ. മരിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP