Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുത്തേറ്റ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഇയർ നോമിനേഷൻ

കുത്തേറ്റ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഇയർ നോമിനേഷൻ

മക്കായി: മക്കായിയിൽ ടാക്‌സി ഓടിക്കുന്ന മലയാളിക്ക് പൊലീസിന്റെയും മക്കായി സിറ്റി കൗൺസിലിന്റെയും മാൻ ഓഫ് ദി ഇയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മക്കായിയിൽ വിററ്‌സൺഡേ മാക്‌സി ടാക്‌സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി അനീഷ് വർഗ്ഗീസിനാണ് ഈ അംഗീകാരം.

ഓസ്‌ടേലിയയിൽ ഒൻപതു വർഷമായി താമസിക്കുന്ന അനീഷ് മെൽബണിൽ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അനീഷ് ഓടിക്കുന്ന ടാക്‌സിയിൽ ബേക്കേഴ്‌സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ 41 വയസും 61- വയസും ഉള്ളവർ ടാക്‌സിയിൽ കയറി. തുടക്കം മുതലേ അവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. അനീഷിന്റെ മുൻവശത്ത് ഇരുന്ന യാത്രക്കാരനെ പിൻസീറ്റിൽ നിന്നും കത്തിക്ക് കുത്തുകയായിരുന്നു. പെട്ടെന്ന് വണ്ടി നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിർത്തി ചികിത്സ കൊടുക്കുകയും പൊലീസിനെയും ആംബുലൻസിനെയും വിളിക്കുകയായിരുന്നു.

പ്രധാന ഞരമ്പ് മുറിഞ്ഞ് രണ്ട് ഇഞ്ച് ആഴത്തിൽ ഉണ്ടായിരുന്ന മുറിവ് അനീഷ് പ്രാഥമിക ചികിത്സ നടത്തിയതിനാൽ പരിക്കേറ്റയാൾ രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്ത് വച്ച് തന്നെ അനുമോദിക്കുകയും ടാക്‌സി ഓഫീസിൽ വിളിച്ച് ക്യാബി ഓഫ് ദി ഇയറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു. തുടർന്ന് മക്കായി സിറ്റി കൗൺസിലിൽ നിന്നും മാൻ ഓഫ് ദ ഇയറായി നോമിനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP