Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദയാവധം നടപ്പാക്കാനൊരുങ്ങി വിക്ടോറിയൻ സർക്കാർ; നിയമത്തിന്റെ ദുരുപയോഗം തടയാൻ വിദഗ്ധ സമിതിയെ നിയമിക്കും; ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ

ദയാവധം നടപ്പാക്കാനൊരുങ്ങി വിക്ടോറിയൻ സർക്കാർ; നിയമത്തിന്റെ ദുരുപയോഗം തടയാൻ വിദഗ്ധ സമിതിയെ നിയമിക്കും;  ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ

മെൽബൺ: വിക്ടോറിയയിൽ ദയാവധം നടപ്പാക്കാൻ തയാറായി പ്രധാനമന്ത്രി ദാനിയേൽ ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള സർക്കാർ. രോഗവിമുക്തി ഇല്ലെന്ന് ഉറപ്പാക്കിയ രോഗികൾക്കും 12 മാസത്തെ ആയുസ് മാത്രം വിധിച്ചിട്ടുള്ള രോഗികൾക്കും ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കാനുള്ള നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബിൽ പാസാകുകയാണെങ്കിൽ 2019 -ഓടെ വിക്ടോറിയൻ നിവാസികൾക്ക് സ്വയം മരണം വരിക്കാനുള്ള അവകാശം ഉണ്ടാകും.

ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് പ്രഫ. ബ്രയൻ ഔളർ നയിക്കുന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് ദയാവധത്തിനുള്ള നിയമാവലികൾ തയാറാക്കിയിരിക്കുന്നത്. സ്വയം മരണം ആഗ്രഹിക്കുന്ന പതിനെട്ടു വയസിനു മുകളിലുള്ളവർക്കാണ് ദയാവധം നിയമം ബാധകമാകുക. കൂടാതെ മരിക്കുന്നതിന് ഡോക്ടറുടെ സഹായം ആവശ്യമാണെന്ന് അപേക്ഷിക്കാനുള്ള മാനസിക നിലയും ഇവർക്ക് ആവശ്യമാണ്. ഇത്തരക്കാർ വ്യക്തവും സ്വയം പ്രേരിതവുമായ മൂന്ന് അപേക്ഷകൾ നൽകണം. രണ്ട് വിദഗ്ധ സമിതി പരിശോധനകൾ നടത്തിയ ശേഷമായിരിക്കും മരണം വരിക്കുന്നതിനുള്ള അനുമതി നൽകുക.

അതേസമയം നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഉയർത്തിക്കാട്ടി നിരവധി പ്രതിഷേധങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു. സ്വഭാവദൂഷ്യമുള്ള ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും നിയമം ദുരുപയോഗം ചെയ്യുമെന്ന് പ്രതിഷേധക്കർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP