Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ ഫീസ്: ഇളവ് 2015-16ലും തുടരുമെന്ന് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ

മെൽബൺ:  നഴ്‌സുമാരുടേയും മിഡ്വൈഫുമാർക്കുമായി നാഷണൽ രജിസ്‌ട്രേഷൻ ഫീസിൽ വരുത്തിയ കുറവ് 2015 16 കാലയളവിലും തുടരുമെന്ന് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ അറിയിച്ചു. കഴിഞ്ഞ വർഷം  10 ഡോളർ ഫീസ് എൻഎംബിഎ കുറച്ചിരുന്നു. ഇതോടെ രജിസ്‌ട്രേഷൻ 150 ഡോളർ ആയി കുറഞ്ഞിരുന്നു.

2015-16 കാലയളവിലും ഇതേ നിരക്കിലുള്ള ഫീസ് ഈടാക്കുന്നത് നഴ്‌സുമാർക്കും  മിഡ് വൈഫുമാർക്കും ഗുണം ചെയ്യും. 2016 മെയ്‌ 31 ആണ് അടുത്ത വർഷത്തെ രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ട അവസാന തിയതി. 

പബ്ലിക്കിനെ സംരക്ഷിക്കുകയും സുരക്ഷിത നിയമം നടപ്പാക്കുകയും ചെയ്യുന്ന എൻഎംബിഎ താങ്ങാവുന്ന വിധത്തിലുള്ള ഫീസാണ് ഈടാക്കുകയെന്ന് സംഘടനയുടെ ചെയർമാൻ ഡോ. ലൈനറ്റ് കുസാക്ക് വ്യക്തമാക്കി.  അതേസമയം നഴ്‌സിങ്, മിഡ് വൈഫറി എന്നിങ്ങനെ രണ്ടു തരത്തിലുള്ള രജിസ്‌ട്രേഷൻ ഉള്ളവർ ഒരു രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ മതിയെന്നും എൻഎംബിഎ നിഷ്‌ക്കർഷിക്കുന്നുണ്ട്.

ന്യൂസൗത്ത് വെയ്ൽസിൽ നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും പ്രാക്ടീസ് ചെയ്യണമെങ്കിൽ 150 ഡോളറാണ് ഫീസ് അടയ്‌ക്കേണ്ടത്. നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ എൻഎംബിഎ വെബ്‌സൈറ്റിൽ ലഭ്യമാകും.
    For registration enquiries: 1300 419 495 (within Australia) +61 3 9275 9009 (overseas callers)
    For media enquiries: (03) 8708 9200

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP