Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്ട്രേലിയൻ പ്രഭാഷണ പരമ്പര 21 മുതൽ; മെൽബൺ, സിഡ്നി, ബ്രിസ്ബൻ, അഡലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങളിൽ പ്രഭാഷണം നടത്തും

പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്ട്രേലിയൻ പ്രഭാഷണ പരമ്പര 21 മുതൽ; മെൽബൺ, സിഡ്നി, ബ്രിസ്ബൻ, അഡലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങളിൽ പ്രഭാഷണം നടത്തും

മെൽബൺ: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രൊഫ.സി.രവിചന്ദ്രന്റെ ഓസ്ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21-ന് ആരംഭിക്കുന്നു. മെൽബൺ, സിഡ്നി, ബ്രിസ്ബൻ, അഡലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രന്മാഷ് പങ്കെടുക്കുന്നത്.

ശാസ്ത്രബോധത്തിൽ നിന്നും പിന്നോട്ട് പോകുന്ന സമൂഹചിന്തയ്ക്കെതിരെ നിശിത വിമർശനവുമായി പ്രഭാഷണങ്ങളും പ്രസന്റേഷനുകളും ഡിബേറ്റുകളും നടത്തുന്നതിലൂടെയാണ് കേരളസമൂഹം രവിചന്ദ്രന്മാഷിനെ പരിചയപ്പെടുന്നത്. ജ്യോതിഷം, വാസ്തു, ജാതീയത തുടങ്ങി ചിന്താപരമായി ആരോഗ്യമുള്ള സമൂഹം നിരാകരിക്കേണ്ട വിശ്വാസങ്ങൾക്കും വിഭാഗീയ ചിന്തകൾക്കും എതിരെ സരസമായ പ്രഭാഷണങ്ങളും അവതരണങ്ങളുമാണ് ഇദ്ദേഹത്തെ കേരളത്തിലും പുറത്തുമുള്ള സ്വതന്ത്രചിന്തകർക്ക് പൊതു സ്വീകാര്യനായി മാറ്റിയത്.

ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള ഇത്തവണത്തെ മുണ്ടശ്ശേരി പുരസ്‌കാരം നേടിയത് പ്രൊഫ.സി. രവിചന്ദ്രനായിരുന്നു. 'ഭൂമിയിലെ മഹത്തായ ദ്രശ്യവിസ്മയം','ബുദ്ധനെ എറിഞ്ഞ കല്ല്','മസ്തിഷ്‌കം കഥ പറയുന്നു ', 'വാസ്തുലഹരി' തുടങ്ങി കാലത്തോട് സംവദിക്കുന്ന 13 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ജൈവകൃഷിയുടെ കാണാപ്പുറങ്ങൾ പ്രതിപാദിക്കുന്ന 'കാർട്ടറുടെ കഴുകൻ ' ആണ് പുതുതായി പുറത്തിറങ്ങാൻ പോകുന്ന അദ്ദേഹത്തിന്റെ പുസ്തകം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ് ശ്രീ.സി.രവിചന്ദ്രൻ.

ഇദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ എസ്സൻസ് മെൽബണിന്റെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്. https://www.facebook.com/groups/253451001783143/

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP