Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പബ്ലിക് സർവീസ് മേഖലയിൽ കൂടുതൽ പേർക്ക് ഇനി തൊഴിൽ നഷ്ടമാകും; സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്; ഈ വർഷം ഒക്ടോബർ മുതൽ കൂട്ടത്തോടെ പിരിച്ചുവിടൽ

പബ്ലിക് സർവീസ് മേഖലയിൽ കൂടുതൽ പേർക്ക് ഇനി തൊഴിൽ നഷ്ടമാകും; സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്; ഈ വർഷം ഒക്ടോബർ മുതൽ കൂട്ടത്തോടെ പിരിച്ചുവിടൽ

മെൽബൺ: പബ്ലിക് സർവീസ് മേഖലയിൽ കൂട്ടത്തോടെ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഈ വർഷം ഒക്ടോബർ അവസാനത്തോടെ സ്വയം പിരിഞ്ഞുപോകൽ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കൂടി പ്രഖ്യാപിച്ചതോടെ നൂറു കണക്കിന് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായി.

ഡിപ്പാർട്ട്‌മെന്റ് ബജറ്റിൽ 116 മില്യൺ ഡോളറിന്റെ വെട്ടിച്ചുരുക്കൽ വന്നതോടെ 300-ലധികം സ്ഥാനമാനങ്ങൾ കുറയ്ക്കുമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിൽ കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. ഡിപ്പാർട്ട്‌മെന്റിലെ 13,750-ഓളമുള്ള തൊഴിൽ സ്ഥാനങ്ങളിൽ എണ്ണൂറിലധികം പേരെ പിരിട്ടുവിടാനുള്ള പദ്ധതിയുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഈ സാമ്പത്തിക വർഷം ഡിപ്പാർട്ട്‌മെന്റിന്റെ സ്റ്റാഫിങ് ശരാശരി 300 ആയി കുറയ്ക്കണമെന്നാണ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വെളിപ്പെടുത്തിയത്.

വരും മാസങ്ങളിൽ എക്‌സിക്യുട്ടീല് ലെവലിലുള്ളവർക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി പ്രഖ്യാപിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 2016-17 വർഷത്തെ ബജറ്റിൽ 4.5 ശതമാനം കുറവു വന്നതോടെയാണ് സ്റ്റാഫിങ് ലെവലിൽ ക്യാപ് ഏർപ്പെടുത്താൻ ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചത്. എന്നാൽ പിരിച്ചുവിടൽ പദ്ധതിക്കെതിരേ കമ്യൂണിറ്റി ആൻഡ് പബ്ലിക് സെക്ടർ യൂണിയൻ (സിപിഎസ് യു) പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചുവിടലല്ലാതെ മറ്റു മാർഗങ്ങൾ സ്വീകരിച്ച് ഡിപ്പാർട്ട്‌മെന്റിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം.

പൊതുവേ ജോലി ഭാരം വർധിച്ച അവസരത്തിലാണ് ഡിപ്പാർട്ട്‌മെന്റ് പിരിച്ചുവിടൽ പ്രഖ്യാപിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP