Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടകവീടുകളുടെ ലഭ്യത ഏറി; വീടുകളുടേയും അപ്പാർട്ട്‌മെന്റുകളുടേയും വാടകനിരക്കിൽ ഇടിവ്

വാടകവീടുകളുടെ ലഭ്യത ഏറി; വീടുകളുടേയും അപ്പാർട്ട്‌മെന്റുകളുടേയും വാടകനിരക്കിൽ ഇടിവ്

മെൽബൺ: കുത്തനെ ഉയർന്നുകൊണ്ടിരുന്ന വാടക നിരക്കിൽ നേരിയ ഇടിവു സംഭവിക്കുന്നതായി റിപ്പോർട്ട്. വാടക വീടുകളുടെ ലഭ്യത വർധിപ്പിച്ചതാണ് വാടക നിരക്കിൽ വന്നുകൊണ്ടിരുന്ന കുത്തനെയുള്ള ഉയർച്ചയ്ക്ക് തടയിട്ടിരിക്കുന്നത്. വീടുകളുടേയും അപ്പാർട്ട്‌മെന്റുകളുടേയും വാടകനിരക്ക് ഡിസംബറിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഴ്ചയിൽ 430 ഡോളർ, 410 ഡോളർ എന്ന നിരക്കിൽ 2015 പിറന്നിട്ടും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപം വർധിച്ചതാണ് നിലവിലുള്ള അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഉൾപ്രദേശങ്ങളിലെ കണക്ക് എടുത്തു നോക്കിയാൽ കഴിഞ്ഞ ക്വാർട്ടറിൽ വീടുകൾക്കുള്ള വാടക 1.3 ശതമാനം വർധിക്കുകയായിരുന്നു. അതേസമയം അപ്പാർട്ട്‌മെന്റുകളുടെ കാര്യത്തിൽ ആഴ്ചയിൽ 400 ഡോളർ, 390 ഡോളർ എന്നിങ്ങനെയുള്ള നിരക്കിൽ വ്യത്യാസമൊന്നും വന്നിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തലസ്ഥാന നഗരിയിൽ വീടുകളുടെ വാടകനിരക്കിൽ 1.2 ശതമാനം വർധനയും അപ്പാർട്ട്‌മെന്റുകളുടെ വാടക 2.5 ശതമാനവും ആണ് ഉയർന്നത്. അഞ്ചു വർഷത്തിനിടെയുള്ള കണക്ക് പരിശോധിക്കുകയാണെങഅകിൽ തലസ്ഥാനത്ത് വീടുകളുടെ വാടക നിരക്കിൽ 3.1 ശതമാനവും യൂണിറ്റുകളുടെ വാടകയിൽ 3.2 ശതമാനവുമാണ് വർധന ഉണ്ടായിരിക്കുന്നത്.
നിലവിൽ പെർത്തിലും കാൻബറയിലുമാണ് വാടക നിരക്കിൽ ഇടിവു നേരിട്ടിരിക്കുന്നത്. വീടുകളുടെ വാടക കാൻബറയിൽ അഞ്ചു ശതമാനവും പെർത്തിൽ 6.3 ശതമാനവും ഇടിവാണ് നേരിട്ടിരിക്കുന്നത്. അതേസമയം യൂണിറ്റുകളുടെ വാടകയിൽ യഥാക്രമം 7.3 ശതമാനവും 4.4 ശതമാനവും ഇടിവ് ഉണ്ടായിട്ടുണ്ട്. അതേസമയം മെൽബണിലും ബ്രിസ്‌ബേനിലും സിഡ്‌നിയുടെ ഉൾപ്രദേശങ്ങളിലും വാടക നിരക്കിൽ ഇടിവു നേരിട്ടിരിക്കുന്നത്. ഇവിടങ്ങളിൽ കൂടുതൽ അപ്പാർട്ട്‌മെന്റുകളും വീടുകളും വാടകയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയാണിപ്പോൾ. അതുതന്നെയാണ് വാടകനിരക്കിൽ വർധനയൊന്നും സംഭവിക്കാതെ പിടിച്ചു നിർത്തിയതും.

സിഡ്‌നിയിൽ 2.6 ശതമാനവും മെൽബണിൽ 2.3 ശതമാനവും ബ്രിസ്‌ബേനിൽ ഒരു ശതമാനവുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്. രാജ്യമെമ്പാടും വാടകനിരക്കിൽ ഇടിവു നേരിടുമ്പോൾ ഹോബാർട്ടിൽ മാത്രമാണ് വീടുകളുടേയും യൂണിറ്റുകളുടേയും വാടക വർധിച്ചിരിക്കുന്നത്. ഇവിടെ യഥാകമം 3.8 ശതമാനവും 3.7 ശതമാനവും ആണ് വാടക കൂടിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP