Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ പൊളിച്ചെഴുത്തുമായി അധികൃതർ; പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റാൽ 10,000 ഡോളർപിഴ; ഞായറാഴ്‌ച്ചകളുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിച്ചു

സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ പൊളിച്ചെഴുത്തുമായി അധികൃതർ; പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റാൽ 10,000 ഡോളർപിഴ; ഞായറാഴ്‌ച്ചകളുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിച്ചു

സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ കാര്യമായി മാറ്റം വരുത്തുവാൻ അധികൃതരുടെ തീരുമാനം. ഭേദഗതിയിൽ ഏറ്റവും പ്രധാനം പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യം നല്കുന്നവർക്കെതിരെ കർശന നടപടിയാണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്യുന്നവർക്ക് 10,000 ഡോളർ പിഴ ഈടാക്കാനാണ് പുതിയതായി തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് കൂടുന്ന പാർലമെന്റ് മീറ്റിങിൽ ഇതുസംബന്ധിച്ച കാര്യത്തിൽ തീരുമാനമാകും. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇവിടെ മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. പ്രായപൂർത്തിയാകാത്തവർക്കുള്ള മദ്യ വില്പനയ്ക്ക് പുറമേ ഞായറാഴ്‌ച്ചയുൾപ്പെടെ വിശേഷ ദിവസങ്ങളായ ക്രിസ്തുമസ്, ഗുഡ് ഫ്രൈഡേ, ന്യൂഇയർ തുടങ്ങിയ ദിവസങ്ങളിൽ മദ്യം വില്ക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനും സാധ്യത ഉണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP