Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് പകർച്ചപ്പനിയുടെ കാലം; പന്നിപ്പനി തിരിച്ചെത്തിയെന്ന് ഭയം; പനിയിൽ വിറച്ച് ഓസ്‌ട്രേലിയ

ഇത് പകർച്ചപ്പനിയുടെ കാലം; പന്നിപ്പനി തിരിച്ചെത്തിയെന്ന് ഭയം; പനിയിൽ വിറച്ച് ഓസ്‌ട്രേലിയ

മെൽബൺ: മുൻ വർഷത്തെക്കാൾ വർധിച്ച നിരക്കിൽ പകർച്ചപ്പനി ഓസ്‌ട്രേലിയയിൽ വ്യാപകമായെന്ന് റിപ്പോർട്ട്. ഇതുവരെ 21,000ത്തിലധികം പേർക്ക് പനി ബാധിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകർച്ചപ്പനി വ്യാപകമായതോടെ പന്നിപ്പനി തിരിച്ചെത്തിയെന്ന ഭയത്തിലാണ് അധികൃതർ.

ഇൻഫ്‌ളുവൻസ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷത്തേക്കാളും 15,400 ഇരട്ടിയാണ് ഈ വർഷത്തെ പനിബാധിതകരുടെ കണക്കുകൾ. പകർച്ചപ്പനി ഇത്രയും വ്യാപകമായ തോതിലായ സ്ഥിതിക്ക് എച്ച്1എൻ1 വൈറസിനെതിരേ ജാഗ്രത പാലിക്കണമെന്ന് ഐഎസ്ജി ചെയർമാൻ ഡോ. അലൻ ഹാംപ്‌സൺ അറിയിച്ചു. പകർച്ചപ്പനിക്കു കാരണമാകുന്ന വൈറസിനെ ആശ്രയിച്ചും കാലാവസ്ഥാ മാറ്റമനുസരിച്ചും സ്വിൻ ഫ്‌ളൂ വ്യാപകമാകാൻ സാധ്യതയേറെയാണ്.

2009-ൽ അനുഭവപ്പെട്ടതു പോലെ സ്വിൻ ഫ്‌ളൂവിന്റെ ആക്രമണം ഈ വർഷം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ പാടില്ലെന്നും ഡോ. അലൻ ചൂണ്ടിക്കാട്ടി.നോർത്ത് അമേരിക്കയിൽ കഴിഞ്ഞ വിന്ററിൽ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടിരുന്നു. അവിടേയും പകർച്ചപ്പനിയെ തുടർന്നാണ് എച്ച്1എൻ1 വൈറസിന്റെ ആക്രമണം ശക്തമായത്.

ക്യൂൻസ് ലാൻഡിലാണ് രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ പനി ബാധിതർ. 6,800 പേരാണ് ഇവിടെ പനിബാധിച്ചു കിടപ്പിലായിരിക്കുന്നത്. ന്യൂ സൗത്ത് വേൽസിലേക്കാൾ ഇരുനൂറു പേർ കൂടുതലാണ് ഇവിടെ പനിബാധിതർ. അതേസമയം വിക്‌ടോറിയയിൽ ഇതുവരെ പനി സീസൺ അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ല. വരും ആഴ്ചകളിൽ വിക്‌ടോറിയ പനി മൂലം വിറയ്ക്കുമെന്ന് ഡോ. ഹാംപ്‌സൺ വ്യക്തമാക്കുന്നു. ക്യൂൻസ് ലാൻഡിൽ
എല്ലായ്‌പ്പോഴും പനി ബാധിതരുടെ എണ്ണം വർധിച്ച തോതിലായിരിക്കുമെന്നും അതേസമയം ന്യൂ സൗത്ത് വേൽസിൽ അത്രത്തോളം എണ്ണമെത്താറില്ലെന്നും ഡോ. ഹാംപ്‌സൺ പറയുന്നു.

പനി ബാധിതരിൽ നല്ലൊരു പങ്കും കുട്ടികളായതിനാൽ അമ്മമാർക്കാണ് ഏറെ കഷ്ടപ്പാടെന്ന് ബ്രിസ്‌ബേൻ റോയൽ ചിൽഡ്രൻസ് ആശുപത്രിയിലെ ഡോ. മൈക്കിൾ നിസെൻ വ്യക്തമാക്കുന്നു. കുട്ടികളിൽ നിന്നും അമ്മമാർക്കും പനി പിടിപെടാനുള്ള സാധ്യത ഏറെയാണ്. പനി പടരാതിരിക്കാൻ ശുചിത്വം ശീലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇരുപതിനും 49നും മധ്യേ പ്രായമുള്ള എണ്ണായിരത്തോളം പേരും പനി ബാധിതരാണ്.

ഷോപ്പിങ് ട്രോളികൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഉപയോഗിച്ച ശേഷം കൈകൾ ശുചിയാക്കാൻ മറക്കരുതെന്ന് ഡോ. ഹാംപ്‌സൺ ഓർമിപ്പിക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക. പനി പിടിപെടാതിരിക്കാനുള്ള ഉത്തമമാർഗമാണിത്. പനി പിടിപെട്ടെന്നു കരുതി പെട്ടെന്നു തന്നെ ഫാർമസികളിൽ പോയി മരുന്നു വാങ്ങിക്കഴിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. അവ ശരീരത്ത് പിടിപെട്ടിരിക്കുന്ന ഇൻഫെക്ഷനെതിരേ പൊരുതുന്നില്ല. ശരീരോഷ്മാവ് കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

ഫ്‌ളൂവിനെതിരേ വാക്‌സിനേഷൻ മാത്രമാണ് പ്രതിവിധി. പനി പടർന്നു പിടിച്ച അവസ്ഥയിൽ ഇത് ഏറെ ഫലപ്രദമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ വാക്‌സിനേഷൻ പരീക്ഷിക്കാവുന്നതാണ്. ഒരു ജിപിയെ സന്ദർശിച്ച് പനിക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് ഏറ്റവും നല്ലതെന്നും ഡോ. ഹാംപ്‌സൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP