Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങൾക്ക് ദുരിതം വിതച്ച് സിഡ്‌നിയിൽ ബസ് സമരം; 1200 ഓളം വരുന്ന പബ്ലിക് ബസ് ഡ്രൈവർമാർ സമരം നടത്തുന്നത് റൂട്ടുകൾ സ്വകാര്യ വത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ; 24 മണിക്കൂർ സമരത്തിൽ വീർപ്പുമുട്ടി നഗരം

ജനങ്ങൾക്ക് ദുരിതം വിതച്ച് സിഡ്‌നിയിൽ ബസ് സമരം; 1200 ഓളം വരുന്ന പബ്ലിക് ബസ് ഡ്രൈവർമാർ സമരം നടത്തുന്നത് റൂട്ടുകൾ സ്വകാര്യ വത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ; 24 മണിക്കൂർ സമരത്തിൽ വീർപ്പുമുട്ടി നഗരം

ചില റൂട്ടുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ സിഡ്നിയിലെ 1200 ബസ് ഡ്രൈവർമാർ 24 മണിക്കൂർ സമരം ആരംഭിച്ചു സമരത്തെ തുടർന്ന് നഗരത്തി്‌ലെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്,ട്രാഫിക് കുരുക്കുകൾ ശക്തമായ സിഡ്നിയിൽ ഈ പണിമുടക്ക് കാരണം ഗതാഗതതടസം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്നർ വെസ്റ്റ് ബസ് സർവീസുകൾ സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് ഡ്രൈവർമാരുമായോ അല്ലെങ്കിൽ യാത്രക്കാരുമായോ ആലോചിച്ചില്ലെന്ന് ആരോപണം ഉന്നയിച്ചാണ് യൂണിയൻ സമരം നടത്തുന്നത്.ഡ്രൈവർമാർ അർധരാത്രി മുതൽ ആരംഭിച്ച സമരം 24 മണിക്കൂർ നീളും.സർവീസുകൾ സ്വകാര്യവൽക്കരിക്കാനുള്ള ബെറെജിക്ലിയൻ ഗവൺമെന്റിന്റെ പദ്ധതിക്കെതിരെയാണ് ഡ്രൈവർമാർ സമരം നടത്തുന്നത്.

പ്രധാനമായും സിഡ്നിയുടെ ഇന്നർവെസ്റ്റിലുള്ള സർവീസുകളാണ് സ്വകാര്യവൽക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഈ സമരം തുടർന്ന് സൗത്ത് സിഡ്നിയിലെ എല്ലാ ബസ് റൂട്ടുകളെയും സ്‌കൂൾ റൂട്ടുകളെയും ബാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP