Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ഓൺലൈനിൽ രജിസ്‌ട്രേഷൻ പുതുക്കൽ സുഗമമാക്കുന്നതിനുള്ള ചില ടിപ്‌സുകളിതാ

നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ഓൺലൈനിൽ രജിസ്‌ട്രേഷൻ പുതുക്കൽ സുഗമമാക്കുന്നതിനുള്ള ചില ടിപ്‌സുകളിതാ

മെൽബൺ: ലേറ്റ് ഫീസ് ഒഴിവാക്കി നഴ്‌സിങ് രജിസ്‌ട്രേഷൻ പുതുക്കൽ ഈ മാസം 31നകം തന്നെ ചെയ്യണമെന്ന ആഹ്വാനവുമായി നഴ്‌സിങ് ആൻഡി മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ. നഴ്‌സിങ്, മിഡ് വൈഫ്‌സ് രജിസ്‌ട്രേഷൻ പുതുക്കാൻ ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എൻഎംബിഎ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചില ആശയക്കുഴപ്പങ്ങൾ കാരണം പലരും ഓൺലൈൻ രജിസ്‌ട്രേഷന് മുതിരാറില്ല. എന്നാൽ സമയലാഭവും സൗകര്യവും പരിഗണിച്ച് ഓൺലൈനിലൂടെ രജിസ്‌ട്രേഷൻ നടത്തുന്നതിനെ എൻഎംബിഎ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തികച്ചും സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് എൻഎംബിഎ ഓൺലൈൻ രജിസ്ട്രഷൻ പുതുക്കൽ ഏർപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ റിന്യൂവൽ റിമൈൻഡറിൽ നൽകിയിട്ടുള്ള പത്ത് അക്ക യൂസർ ഐഡി ഉപയോഗിച്ചാണ് ഓൺലൈൻ റിന്യൂവലും നടത്തുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പുതുക്കൽ എളുപ്പമാക്കുന്ന ചില ടിപ്‌സുകളിതാ:

എൻഎംബിഎയിൽ നിന്നു ലഭിച്ചിട്ടുള്ള രജിസ്‌ട്രേഷൻ റിന്യൂവൽ റിമൈൻഡറിൽ (ഇ-മെയിലാകട്ടെ ഹാർഡ് കോപ്പിയാകട്ടെ) തന്നെ ഓൺ ലൈൻ രജിസ്‌ട്രേഷൻ പുതുക്കാനുള്ള വഴികൾ വ്യക്തമായി എഴുതിയിട്ടുണ്ടാവും. ഓൺലൈൻ റിന്യൂവലിനുള്ള ലിങ്ക്, പത്തക്ക യൂസർ ഐഡി, പേയ്‌മെന്റ് നടത്തേണ്ട രീതി, പാസ് വേർഡ് റീസെറ്റ് ചെയ്യുന്ന രീതി എന്നിവയെല്ലാം വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈനിലൂടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മുമ്പ് റിന്യൂവൽ റിമൈൻഡറിൽ തന്നിട്ടുള്ള പത്തക്ക യൂസർ ഐഡി എടുത്തു വയ്ക്കുക. നിലവിലുള്ള നിങ്ങളുടെ പാസ് വേർഡ് വർക്ക് ചെയ്യുന്നില്ലെങ്കിൽ പുതിയൊരെണ്ണം എടുക്കുക. പത്തക്ക യൂസർ ഐഡി ഉപയോഗിച്ച് പുതിയ പാസ്‌വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്. രജസ്‌ട്രേഷൻ കാലാവധി കഴിഞ്ഞാലും പബ്ലിക് രജിസ്റ്ററിൽ നിങ്ങളുടെ പേരുണ്ടെങ്കിലും നിങ്ങൾക്ക് നഴ്‌സായി പ്രാക്ടീസ് ചെയ്യുന്നത് തുടരാം.

ലേറ്റ് പേയ്‌മെന്റ് ഫീസ് ഒഴിവാക്കുന്നതിനായി മെയ്‌ 31നു മുമ്പു തന്നെ രജിസ്‌ട്രേഷൻ പുതുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രജിസ്‌ട്രേഷൻ സംബന്ധിച്ച് എഎച്ച്പിആർഎയ്ക്ക് ഒട്ടേറെ ഫോൺ വിളികൾ എത്തുന്നതിനാൽ ഒരുപക്ഷേ നിങ്ങൾ ഫോൺ ചെയ്യാൻ ശ്രമിക്കുമ്പോൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കാം.  1300 419 495 (within Australia), +61 3 9275 9009 (from outside Austral-ia).  എന്നീ നമ്പരുകളാണ് ഇതുസംബന്ധിച്ച സംശയനിവാരണത്തിന് എൻഎംബിഎ നൽകിയിരിക്കുന്നത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP