Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.എഫ്.എൽ മൾട്ടികൾച്ചറൽ അംബാസഡറായി മലയാളി മോഡൽ വിഷ്ണു ചെമ്പൻകുളം

എ.എഫ്.എൽ മൾട്ടികൾച്ചറൽ അംബാസഡറായി മലയാളി മോഡൽ വിഷ്ണു ചെമ്പൻകുളം

ജോസ് എം ജോർജ്

 മെൽബൺ :- മോഡലിങ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെമ്പൻകുളത്തെ എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്.

ലോകപ്രശസ്ത ഫാഷൻ റൺവേ ആയ വിർജിൻ ഓസ്‌ട്രേലിയ മെൽബൺ ഫാഷൻ ഫെസ്റ്റിവലിന്റെ ഭാഗം ആയതിന്റെ തൊട്ട് പിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത് .മാർച്ച് 24 ന് മെൽബണിൽ നടന്ന മൾട്ടികൾചറൽ ഹബ്ബിലാണ് വിഷ്ണുവിനെ തെരഞ്ഞെടുക്കുന്നത്. അന്ന് നടന്ന ചടങ്ങിൽ എ.എഫ്.എൽ. സ്ട്രാറ്റർജി മാനേജർ വാട്ടർലീ, മൾട്ടികൾച്ചറൽ മാനേജർ ആൻഡ്രൂ ഐങ്കർ, എ.എഫ്.എൽ ഇന്ത്യ ജനറൽ സെക്രടറി സുദീപ് ചക്രവർത്തി, എന്നിവർ സന്നിഹിതരായിരുന്നു.

ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയൽ പാർക്കിൽ നടക്കുന്ന യൂണിറ്റിസോക്കർ ,ഹോ തോൺ അക്കാഡ മി ടെസ്റ്റിങ് , ഹോതോൺ ഫിമെയിൽസ് സ്‌കിൽസ് ടെസ്റ്റ് ,ഹോ തോൺ ജെനറേഷൻ അക്കാഡമി ടെസ്റ്റ് എന്നീ മൽസരങ്ങളിൽ മൾട്ടികൾച്ചറൽ അംബാസഡർമാ ക്ക് അവരുടെ മികവ് തെളിയിക്കുവാൻ അവസരം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP