Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റാലിയിലെ ആസ് റോമാ സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ കളിക്കാനൊരുങ്ങി മലയാളി പയ്യൻ; സീനിയർ ബോയ്‌സ് സോസർ ടൂർണമെന്റിൽ മത്സരിക്കാനൊരുങ്ങുന്ന് അഡ്‌ലൈഡിൽ താമസമാക്കിയ മലയാളി ദമ്പതികളുടെ മകൻ

ഇറ്റാലിയിലെ ആസ് റോമാ സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ കളിക്കാനൊരുങ്ങി മലയാളി പയ്യൻ; സീനിയർ ബോയ്‌സ് സോസർ ടൂർണമെന്റിൽ മത്സരിക്കാനൊരുങ്ങുന്ന് അഡ്‌ലൈഡിൽ താമസമാക്കിയ മലയാളി ദമ്പതികളുടെ മകൻ

ചെറുപ്പകാലം തൊട്ട് ഫുട്ബോൾ കളിയെ  താലോലിച്ച സഖറിയ ജോർജ് എന്ന മലയാളി പയ്യൻ ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ വക്കിലാണ്. ഇറ്റലിയിലെ പ്രസ്തമായ ഇന്റർനാഷണൽ സ്റ്റേഡിയമായ ആസ് റോമയിൽ ഫു്ട്‌ബോൾ കളിക്കാനുള്ള അസുലഭ അവസരമാണ് അഡ്‌ലൈഡിൽ താമസിക്കുന്ന കൊച്ചുമിടുക്കനെ തേടിയെത്തിയിരിക്കുന്നത്.

ജൂലൈ 5 ന് നടക്കുന്ന ഇന്റർനാഷണൽ ടൂർണ്ണമെന്റകളിലാണ് സഖറിയ പങ്കെടുക്കുന്നത്. ആദ്യം ഇറ്റലിയിലെ ആസ് റോമയുടെ സ്റ്റേഡിയത്തിലും പിന്നീട് സാന്റ് മാരിനോയിലും മത്സരങ്ങൾ നടക്കും. ആദ്യത്തെ രണ്ടു ദിവസം ആസ് റോമ 1, 2 കോച്ചിന്റെ കീഴിൽ പരിശീലനവും പിന്നീട് ടോപ് ലെവൽ ഇറ്റാലിയൻ ടീം ആയിട്ട് ഫ്രണ്ട്ലി മാച്ചിലുമാണ് സഖറിയ മാറ്റുരയ്ക്കുക. പിന്നീടുള്ള കോമ്പറ്റേറ്റീവ് മാച്ച് സാന്റ് മരിനോയിലെ ടോപ്പ് ക്വാളിറ്റി ടീം ആയിട്ടായിരിക്കും നടക്കുക.. ഈ കളികളിൽ കഴിവ് തെളിയിക്കുന്നവർക്ക് ഏതെങ്കിലും ക്ലബിലേക്ക് സെലക്ഷൻ ഉള്ള സാധ്യത ഉണ്ടെന്നുള്ള പ്രതീക്ഷയിലാണ് സഖറിയയും കുടുംബവും.

2016 ലണ്ടനിലെ ലിവർപൂളിൽ നിന്നാണ് സഖറിയയുടെ കുടുംബം ഓസ്‌ട്രേലിയയിലെത്തിയത്. ്േജാർജ് ജോക്കബിന്റെയും നഴ്സായി ജോലി ചെയ്യുന്ന സാറ ജോർജിന്റെയും രണ്ടാമത്തെ മകനാണ് സഖറിയ. സഹോദരൻ സാം ജോർജ് അഡ്‌ലൈഡിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ്.

ചെറുപ്പം തൊട്ടേ ഫുട്ബോൾ കളിയിൽ അതിയായ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സാക്കിന്റെ ഇയർ 1 ക്ലാസ്സ് ടീച്ചർ (ഹാൽസ്നീഡ് പ്രൈമറി സ്‌കൂൾ വിസ്റ്റൺ) ആണ് സഖറിയിലെ ഫുട്‌ബോൾ കളിക്കാരനെ കണ്ടെത്തിയതും ഏതെങ്കിലും ക്ലബിൽ ചേർക്കാൻ മാതാപിതാക്കളൊട് നിർദ്ദേശിച്ചതെന്നും മാതാപിതാക്കൾ ഓർക്കുന്നു. തുടർന്ന് റെയ്ൻഹിൽ യൂണൈറ്റഡ് ഫുട്ബോൾ ക്ലബിൽ ചേർക്കുകയും പിന്നീട് തുടർച്ചയായി പരീശിലനം നടത്തിവരുകയുമായിരുന്നു.

കഴിഞ്ഞ ആറു വർഷമായി സാക്ക് സെൻട്രൽ ഓസ്ട്രേലിയായിലെ ആലീസ് സ്പ്രിങ്സിലാണ് സഖറിയ പരിശീലനം നടത്തുന്നത്. കൂടാതെ ആറു വർഷമായി നോർത്തേൺ ടെറിട്ടറി ഡെവലപ്മെന്റ് ടീമിലേക്ക് സെലക്ഷൻ കിട്ടി കളിക്കാറുണ്ടായിരുന്നു. പരിശീലനം വിപുലീകരിക്കാനായി കാൻബറയിൽ വച്ചു കൊയർവർ കോച്ചിങ്ങ് നടത്തുന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കുന്നു. ഈ കോച്ചിങ്ങ് ക്യാമ്പിൽ വച്ചു നന്നായി കളിക്കുന്ന 15 പേരെയാണ് സെലക്റ്റ് ചെയ്ത് ഇന്റർനാഷണൽ ടൂർണ്ണമെന്റിൽ കൊണ്ടു പോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP