Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്ബനിൽ സംയുക്ത തിരുന്നാൾ ആഘോഷം 28, 29, 30 തീയതികളിൽ

ബ്രിസ്ബനിൽ സംയുക്ത തിരുന്നാൾ ആഘോഷം 28, 29, 30 തീയതികളിൽ

ജോളി കരുമത്തി

ബ്രിസ്ബൻ: ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഇടവക മദ്ധ്യസ്ഥയായ വി അൽഫോൻസാ മ്മയുടെയും പരി കന്യാമറിയത്തിന്റെയും വി മേരി മക്ലലപ്പിന്റെയും തിരുന്നാൾ ഈ വർഷവും ജൂലൈ 28, 29, 30 തീയതികളിൽ ആഘോഷിക്കുകയാണ്.

തിരുന്നാളിനുവേണ്ടിയുള്ള ആത്മയമായ ഒരുക്കത്തിനുവേണ്ടിയുള്ള നൊവേന ജൂലൈ 20 ന് ആരംഭിക്കും. ജൂലൈ 28 ന് വെള്ളി 6.30 ന് ഇടവക വികാരി ഫാ എബ്രഹാം കഴുന്നടിയിൽ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് ഫാ വർഗീസ് വാവോലിന്റെ മുഖ്യകാർമികത്വത്തിൽ വി കുർബാന നടക്കും,

ജൂലൈ 29 ന് ശനി വൈകിട്ട് 3.30 ചെംസൈഡ് വേസ്റ്റ് ക്രേഗ്നലി സേറ്ററ്റ് ഹൈ സ്‌കൂൾ ഹാളിൽ വച്ച് (685 ഹാമിൽടൺ റോഡ്) റവ ഫാ വർഗീസ് കേളംപറമ്പിൽ കാർമികനായി വിശുദ്ധ കുർബാന, തുടർന്ന് 5.30 ന് സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് - ദർശനം 2017 വിവിധ കലാപരിപാടികളും ക്രിസ്തിയ സംഘഗനാ മത്സരങ്ങളും നടക്കും. പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ജൂലൈ 30 ഞായർ 3 ന് നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) വച്ച് ആഘോഷമായ തിരുന്നാൾ കുർബാന, ഫാ ജോൺ പനന്തോട്ടം, തിരുന്നാൾ ശ്രുശ്രൂഷകൾക്ക് നേതൃത്വം നല്കും. തുടർന്ന പ്രദക്ഷിണം, സ്‌നേഹവിരുന്ന്, ഫയർവർക്ക്‌സ്, തുടങ്ങിയവ നടക്കും.

ഇടവക വികാരി ഫാ എബ്രഹാം കഴുനടിയിൽ ട്രസ്റ്റിമാരയ ബിജു തോമസ്. ബിജു മഞ്ചപ്പിള്ളി യുടെ നേതൃത്വത്തിലുള്ള തിരുനാൾ ആഘോഷകമ്മിറ്റി തിരുന്നാൾ ആഘോഷത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP