Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബൺ സെന്റ്‌ മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും ആഘോഷിച്ചു

മെൽബൺ സെന്റ്‌ മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും ആഘോഷിച്ചു

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെൽബൺ ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്‌ച്ചാ രാവിലെ മെൽബൺ കോബർഗ് കത്തീഡ്രലിലും, ക്ലേറ്റൻ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയർത്തി.

തുടർന്നു പ്രഭാത നമസ്‌കാരത്തിനും വി. കുർബാനയ്ക്കും ശേഷം ലോകമെങ്ങും പരന്നുകിടക്കുന്ന മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് വേണ്ടിയും അതിനു നേത്രുത്വം നൽകുന്നവർക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി. സഭയുടെയും സഭാ വിശ്വാസത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുവാൻ തക്കവണ്ണമുള്ള പ്രഭാഷണങ്ങൾ ക്രമീകരിക്കുകയും കാതോലിക്കേറ്റ് പതാകയുടെ ചുവട്ടിൽ അണിനിരന്നു സഭാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.

മാർത്തോമാ ശ്ലീഹായുടെ അപ്പോസ്‌തോലിക പാരമ്പര്യം കൺചിമചിമ്മാതെ കാത്തു പരിരക്ഷിക്കുമെന്ന് ദ്യഡപ്രതിജ്ഞ ചെയ്യുകയും മലങ്കര സഭയോടും അതിൽ മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിൽ വാണരുളുന്ന ഭാരതസഭയുടെ ചക്രവർത്തി കിഴക്കിന്റെ കാതോലിക്ക ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് II തിരുമേനിയോടും, ഭദ്രാസനമെത്രാപ്പൊലീത്താ അഭിവന്ദ്യ ഡോ. യുഹാന്നോൻ മാർദിയസ്‌ക്കോ റോസ് തിരുമേനിയോടും, പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹ ദോസിനോടുമുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും, വിധേയത്വവും ഏറ്റു പറഞ്ഞു മലങ്കരസഭാമാക്കൾ പ്രതിജ്ഞ എടുത്തു.

സഭാദിന പരിപാടികൾക്ക് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ, വെരി. റവ. V J ജയിംസ് കോർ എപ്പിസ്‌കോപ്പാ, സഹ വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവകകൈക്കാരൻ ശ്രീ. എം സി ജേക്കബ്, സെക്രട്ടറി ശ്രീ. ജിബിൻ മാത്യു എന്നിവർ നേതൃത്വം നൽകി. ''എന്റെ കർത്താവും എന്റെ ദൈവവുമേ'' എന്ന പ്രാർത്ഥനയോടെ ഏവരും മധുരം വിതരണം ചെയ്തു പരസ്പരം സഭാദിന ആശംസകളറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP