Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു

കാൻബറ സെന്റ്  അൽഫോൻസാ ഇടവകയിലെ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു

ജോമി പുലവേലിൽ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ മലയാളികൾ ഒരുക്കിയ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു. സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ പുൽക്കൂട് മലയാളികൾക്കും തദ്ദേശീയരായ ഓസ്ട്രേലിയൻസിനും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും നവ്യാനുഭവമായി.


സെന്റ് അൽഫോൻസാ ഇടവക പ്രവർത്തിക്കുന്ന ഓകോണർ സെന്റ് ജാസഫ് ദേവാലയത്തിലാണ് യേശു ജനിച്ച ബെത്‌ലഹേമിലെ കാലിത്തൊഴുത്തിന്റെ പുനരാവിഷ്‌കാരം നിർമ്മിച്ചിരിക്കുന്നത്. പള്ളിക്കു പുറത്തു, പരമ്പരാഗത ഓസ്ട്രേലിയൻ ശൈലിയിൽ നിന്നും മാറി, തനതു കേരളീയ പാരമ്പര്യത്തിലും ശൈലിയിലും ഉള്ള നിർമ്മാണമാണ് ഇവിടുത്തെ പുൽക്കൂടിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുമസ് ആഘോഷം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പുതിയ തലമുറക്കും തദ്ദേശീയർക്കും അനുഭവവേദ്യമാക്കണമെന്ന ഇടവക സമൂഹത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ് വ്യത്യസ്തമായ പുൽക്കൂട് നിർമ്മാണത്തിലൂടെ പൂർത്തിയായത്.

പൂർണ്ണമായും യേശു ജനിച്ച പുൽക്കൂടിനെയും അതിനോട് ചേർന്നുള്ള കാഴ്ചകളെയും അതിമനോഹരമായാണ് ഇവിടെ ദ്ര്യശ്യവൽക്കരിച്ചിരിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഒഴിച്ചുള്ള മുഴുവൻ രൂപങ്ങളും പുൽക്കൂടിൽ സ്ഥാപിച്ചു കഴിഞ്ഞു. ക്രിസ്തുമസ് രാത്രിയിൽ ക്രിസ്തുമസ് തിരുകർമ്മങ്ങൾക്കിടയിൽ ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. പൂർണ്ണമായും തന്നെ പരിസ്ഥിതി സൗഹ്രദ വസ്തുക്കൾ കൊണ്ടാണ് നിർമ്മാണം. ഓസ്ട്രേലിയൻ പള്ളികൾക്കുള്ളിൽ തീർക്കുന്ന ചെറിയ പുൽക്കൂടുകൾ കണ്ടു ശീലിച്ചവർക്കു പുൽക്കൂടിന്റെയും അതിലെ തിരുസ്വരൂപങ്ങളുടെയും വലിപ്പവും പുൽക്കൂടിന്റെ നിർമ്മാണത്തിലെ ചാരുതയും അത്ഭുതമാവുകയാണ്.

ഇടവക വികാരി ഫാ മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റും ഇടവക സമൂഹവും ചേർന്നാണ് ഈ പുൽക്കൂട് നിർമ്മിച്ചത്. ഇതിനോടകം നിരവധി ആൾക്കാർ ഈ പുൽക്കൂട് കണ്ടു കഴിഞ്ഞു.വരും ദിവസങ്ങളിൽ നിരവധിയാളുകൾ ഇവിടം സന്ദർശിക്കുമെന്ന് കരുതുന്നു. പള്ളിയുടെ വിലാസം സെന്റ് ജോസഫ് പള്ളി, 61 ബോറോണിയ ഡ്രൈവ്, ഓകോണർ, എ.സി.ടി - 2602 (St. Joseph Catholic Church, 61 Boronia drive, O'Connor, A.C.T. -2602 ).



 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP