Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലേയ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ കൊണ്ടാടി

ക്ലേയ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ കൊണ്ടാടി

ജോസ് എം. ജോർജ്

മെൽബൺ: മെൽബൺ ഓർത്ത്‌ഡോക്‌സ് കത്തീഡ്രലിന്റെ ക്ലേയ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിലെ പ്രധാന പെരുന്നാൾ വളരെ വിപുലമായി ആചരിച്ചു. മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മദ്ധ്യസ് സ്ഥനുമായ പരുമല മാർ ഗ്രിഗോറിയോസ് പുണ്യാളന്റെ 114- ാം ഓർമ്മപെരുന്നാൾ ഇടവക വിശ്വാസി സമൂഹം ആഘോഷപൂർവം കൊണ്ടാടി.

അഞ്ചാം തിയതി റവ.ഫാ. സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തിലുള്ള സന്ധ്യാനമസ്‌കാരത്തെ തുടർന്ന് ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരി റവ.ഫാ. വർഗീസ് ചെറിയാൻ വചനപ്രഘോഷണം നടത്തി. കൊടികളും മുത്തുക്കുടകളുമായുള്ള പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചൻ ആശീർവാദം നടത്തി.

ആറിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. സാജു ഉണ്ണൂണ്ണി പ്രധാന കാർമ്മികനായി. തുടർന്ന് നടന്ന നേർച്ചസദ്യയ്ക്ക് ശേഷം വൈദികരുടെ നേതൃത്വത്തിൽ കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമായി. വൈദികരെ കൂടാതെ ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജിബിൻ മാത്യൂ, മാനേജിങ് കമ്മറ്റിയംഗങ്ങൾ, ഗായകസംഘം, സൺഡേ സ്‌കൂൾ അദ്ധ്യാപകർ, യൂത്ത് മൂവ്‌മെന്റ്, എം.ജി.ഓ.സി. എസ്. എം, ശ്‌സ്ത്രീസമാജം, വിവിധ പ്രാർത്ഥനാ യോഗങ്ങൾ, യംഗ് കപ്പിൾസ് മൂവ്‌മെന്റ് ഭാരവാഹികൾ, എന്നി വിവിധ കമ്മറ്റിക്കാർ പെരുന്നാളിന് നേതൃത്വം നൽകി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP