Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുഃഖവെള്ളിയുടെ ഓർമ്മ പുതുക്കി മെൽ ബണിൽ കുരുശുമലകയറ്റം

ദുഃഖവെള്ളിയുടെ ഓർമ്മ പുതുക്കി മെൽ ബണിൽ കുരുശുമലകയറ്റം

മെൽബൺ :- സീറോമലബാർ സഭയുടെ നേതൃത്വത്തിൽ മിശിഹായുടെ ക്രൂശുമരണം കുരിശുമലകയറ്റത്തോടെ ആഘോഷിച്ചുമെൽബണിലെ മൂന്ന് റീജിയണിൽ നിന്നും ഏകദേശം ഒൻപതിനായിരത്തിൽപരം ആളുകൾ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സെന്റർ എന്നറിയപ്പെടുന്ന മലയാറ്റൂർ മലകയറുവാൻ എത്തിയിരുന്നു.രാവിലെ 10 ന് സീറോമലബാർ ചാൻസലർ റവ ഫാ.ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു.

തുടർന്ന് മലയുടെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന 14 - സ്ഥലങ്ങളിലും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു.വിശുദ്ധിയുടെ മാർഗ്ഗത്തിൽ ക്രിസ്ത്യനികൾ ജീവിക്കേണ്ട സാഹചര്യം നാം മനസ്സിലാക്കണമെന്നും സ്‌നേഹമാണ് യേശു ക്രിസ്തുവിന്റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഃഖ വെള്ളി ചടങ്ങിലെ പ്രാസം ഗീകൻ റവ.ഫാ.എബ്രാഹം ഓർമ്മിപ്പിച്ചു ,ചടങ്ങുകൾക്ക് സൗത്ത് ഈസ്റ്റ് വികാരി റവ.ഫാ.എബ്രാഹംകുന്നത്തോളിയും പങ്കെടുത്തു.

ദുഃഖവെള്ളിയുടെ ഓർമ്മ പുതുക്കി ഒരു നേരമായി ആചരിച്ച്കഞ്ഞിയും പയറുംഒരുക്കി കഴിച്ചാണ് വിശ്വാസികൾ പിരിഞ്ഞത്‌.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP