Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബൺ കത്തീഡ്രൽ ഇടവകയിൽ നോമ്പുകാല ധ്യാനത്തിന് 24 ന് തുടക്കം; ഫാ സോജി ഓലിക്കൽ ശ്രുശ്രൂഷ നയിക്കും

മെൽബൺ കത്തീഡ്രൽ ഇടവകയിൽ നോമ്പുകാല ധ്യാനത്തിന് 24 ന് തുടക്കം; ഫാ സോജി ഓലിക്കൽ ശ്രുശ്രൂഷ നയിക്കും

പോൾ സെബാസ്റ്റ്യൻ

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം 24 (വെള്ളി) മുതൽ 26 (ഞായറാഴ്ച) വരെ എപ്പിങ്ങ് സെന്റ് മോണിക്കകോളേജിൽ വച്ച് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായഫാ.സോജി ഓലിക്കലാണ് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നയിക്കുന്നത്.

24-ാം തിയതി വെള്ളിയാഴ്ച വൈകീട്ട് 5 മുതൽ 9 മണി വരെയും 25-ാം തിയതി ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8മണിവരെയും 26-ാം തിയതി ഞായറാഴ്ച രാവിലെ 10 മുതൽരാത്രി 8 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സമാപന ദിവസമായഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് മെൽബൺ സീറോ മലബാർരൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും.

ഇടവക വികാരിഫാ.മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജോബി മാത്യു, ബേബിച്ചൻ എബ്രഹാംഎന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും റിന്യൂവൽ ടീമും ധ്യാനത്തിന്റെവിജയത്തിനായി പ്രവർത്തിച്ച് വരുന്നു.ഉണരാം പ്രശോഭിക്കാം; വിശുദ്ധിയിൽ സുവിശേഷവേലയിൽഎന്ന സന്ദേശവുമായി മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കുന്ന ഈആത്മീയ വിരുന്നിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെഹിയോൻ യുകെ ടീംകോർഡിനേറ്റർ ജോസ് കുര്യാക്കോസ് അറിയിച്ചു.

അഡ്രസ്സ്: സെന്റ് മോണിക്ക കോളേജ്,400 ഡാൽട്ടൺ റോഡ്, എപ്പിങ്ങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP