Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ റീജിയണൽ സമ്മേളനമായ പ്രൊക്ലെയിമിന് പെർത്തിൽ തുടക്കം

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ റീജിയണൽ സമ്മേളനമായ പ്രൊക്ലെയിമിന് പെർത്തിൽ തുടക്കം

പോൾ സെബാസ്റ്റ്യൻ

മെൽബൺ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഓസ്‌ട്രേലിയയുടെ റീജിയണൽസമ്മേളനമായ പ്രൊക്ലെയിം 2018 പെർത്തിൽ ആരംഭം കുറിച്ചു. ജൂൺ മാസം 30-ാംതിയതി (ശനിയാഴ്ച) നടന്ന സമ്മേളനത്തിൽ 121 യുവജനങ്ങൾ പങ്കെടുത്തു. മെൽബൺ സെന്റ്‌തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ, രൂപത യൂത്ത്അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, എസ്.എം വൈ.എം. ഓസ്‌ട്രേലിയ ദേശീയടീം കോർഡിനേറ്റർ ജസ്റ്റിൻ സി ടോം എന്നിവർ വിവിധ ക്ലാസുകൾക്കും ചർച്ചകൾക്കുംനേതൃത്വം നല്കി.

പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാ.അനീഷ്പൊന്നെടുത്തകല്ലേൽ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. സീറോ മലബാർസംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂർ നയിച്ച ക്ലാസുകൾ സഭയെ അടുത്തറിയാൻ യുവജനങ്ങളെ സഹായിച്ചു. യൂത്ത് അപ്പോസ്റ്റ്‌ലേറ്റ് ഡയറക്ടർ സോജിൻ
സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

രൂപതയിലെ യുവജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പെർത്ത് എസ്.എം.വൈ.എം. ടീംഅംഗമായ ഡൊനീൻ നല്കിയ സാക്ഷ്യം യുവാക്കൾക്ക് പ്രചോദനം നല്കി. പെർത്തിലെയുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന സംഗീത സെഷനുകൾ സമ്മേളനത്തിന് ഊർജ്ജം പകർന്നു.സമ്മേളനത്തിന്റെ സമാപനത്തിൽ നടന്ന ആരാധനക്ക് യുത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലയിൻ ഫാ. സാബുആടിമാക്കിയിൽ നേതൃത്വം നല്കി. മാർ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സമ്മേളനം സമാപിച്ചു.എസ്.എം.വൈ.എം ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 7മുതൽ 10 വരെ മെൽബണിലെ ഫിലിപ്പ് ഐലൻഡിൽ വച്ച് നടക്കുന്ന യുവജന ദേശീയ സമ്മേളനം യുണൈറ്റ്‌ന്റെ ലോഗോ ബിഷപ്പ് ബോസ്‌കോ പുത്തൂർ പ്രകാശനം ചെയ്തു.

യുവജന സമ്മേളനം മികവുറ്റതാക്കാൻ പ്രയത്‌നിച്ച പെർത്ത് എസ്.എം.വൈ.എം. ടീം അംഗങ്ങളായ നവീൻ ജോസഫ്(കോർഡിനേറ്റർ), ഷാരോൺ ഷിബു (അസി.കോർഡിനേറ്റർ),ആൽവിൻ മാത്യു (സെക്രട്ടറി), ഡൊനീൻ ആന്റൊ(ജോ.സെക്രട്ടറി), ഡെന്നീസ് സിറിയക്(ഫിനാൻസ് കോർഡിനേറ്റർ), എയ്ഞ്ചൽ ആഗസ്റ്റിൻ (ഇന്റർസെഷൻ കോർഡിനേറ്റർ), അർച്ചന ജെസ്റ്റിൻ (മീഡിയ ആൻഡ് ഔട്ട് റീച്ച് കോർഡിനേറ്റർ) എന്നിവരെ ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻഅഭിനന്ദിച്ചു.എസ്.എം.വൈ.എം. ഓസ്‌ട്രേലിയായുടെ നേതൃത്വത്തിൽ ഈ വർഷം നടക്കുന്ന 6പ്രൊക്ലെയിം കോൺഫറൻസുകളിൽ ഒന്നാമത്തേ കോൺഫറൻസിനാണ് പെർത്തിൽ ആരംഭംകുറിച്ചത്. സിഡ്‌നി( ഓഗസ്റ്റ് 4), അഡ്‌ലെയ്ഡ് (ഓഗസ്റ്റ് 11), മെൽബൺ (സെപ്റ്റംബർ1), ബ്രിസ്‌ബെൻ (സെപ്റ്റംബർ 15), ടൗൺസ്‌വിൽ (സെപ്റ്റംബർ 16) എന്നീ സ്ഥലങ്ങളിലുംയുവജന സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP