Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിയുടെ മെൽബൺ സീറോ മലബാർ രൂപത സന്ദർശനം ഞായറാഴ്ച; സന്ദർശനത്തിനെത്തിയ കർദ്ദിനാളിന് സിഡ്‌നിയിൽ സ്വികരണം നല്കി

കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിയുടെ മെൽബൺ സീറോ മലബാർ രൂപത സന്ദർശനം ഞായറാഴ്ച; സന്ദർശനത്തിനെത്തിയ കർദ്ദിനാളിന് സിഡ്‌നിയിൽ സ്വികരണം നല്കി

പോൾ സെബാസ്റ്റ്യൻ

മെൽബൺ: പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷനും പരിശുദ്ധ ഫ്രാൻസിസ്മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയുമായ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി മെയ് 14 ന് (ഞായറാഴ്ച) മെൽബൺ സീറോമലബാർ രൂപത സന്ദർശിക്കുന്നു. വൈകീട്ട് 3.30 ന്ഡാൻഡിനോങ്ങ് സെന്റ് ജോൺസ്‌റീജിയണൽ കോളേജിൽ എത്തിചേരുന്ന സാന്ദ്രി പിതാവിനും മാർപാപ്പയുടെ ഓസ്‌ട്രേലിയായിലെസ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാനമെത്രാപ്പൊലീത്തായ്ക്കും മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ,വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി, സെന്റ് തോമസ് സൗത്ത്ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കും.

മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽഅർപ്പിക്കുന്ന ദിവ്യബലിയിൽ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി വചനസന്ദേശംനല്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മാർ ബോസ്‌കോ പുത്തൂർസ്വാഗതം ആശംസിക്കും. സെന്റ് തോമസ് സീറോ മലബാർ സൗത്ത്-ഈസ്റ്റ്ഇടവക ദൈവാലയത്തിനായി വാങ്ങിയിരിക്കുന്ന സ്ഥലം വിശ്വാസികൾക്കായി
സമർപ്പിക്കുന്ന കർമ്മം നിർവ്വഹിച്ചു കൊണ്ട് അഭിവന്ദ്യ ലെയനാർദോ സാന്ദ്രിപിതാവ് സദസ്സിനെ അഭിസംബോധന ചെയ്യും. അപ്പസ്‌തോലിക് നൂൺഷ്യൊഅഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പൊലീത്ത ആശംസകൾ നേർന്നു കൊണ്ട്സംസാരിക്കും.2017 നവംബർ മാസം രൂപതയുടെ നേതൃത്വത്തിൽ നടത്തുന്നറെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ ടൂറിന്റെ ഔദ്യാഗികമായ ലോഞ്ചിങ്ങ്ഡാൻഡിനോങ്ങ് മേയർ ജിം മേമെറ്റി നിർവ്വഹിക്കും.

പാസ്റ്ററൽകൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ യോഗത്തിൽ കൃതഞ്ജത അർപ്പിക്കും. ഓസ്‌ട്രേലിയൻ മെൽകൈറ്റ് എപ്പാർക്കി ബിഷപ്പ് റോബെർട്ട് റബാറ്റ്,ഓസ്‌ട്രേലിയൻ മാരോണൈറ്റ് എപ്പാർക്കി ബിഷപ്പ് ആന്റോയിൻ ചാർബെൽറ്റാരബെ, ഓസ്‌ട്രേലിയൻ കാൽദിയൻ എപ്പാർക്കി ബിഷപ്പ് അമൽ ഷാമോൻ നോണ,മെൽബൺ അതിരൂപത സഹായ മെത്രാൻ പീറ്റർ എലിയട്ട്, സാന്ദ്രി പിതാവിന്റെസെക്രട്ടറി ഫാ.ഫ്‌ളാവിയൊ പാച്ചെ,ഡാൻഡിനോങ്ങ് എംപി. ഗബ്രിയേലെ വില്യംസ്, ബ്രൂസ് എംപി ജൂലിയൻ ഹിൽ, ഓർഡർ ഓഫ് ഓസ്‌ട്രേലിയമെഡൽ ജേതാവ് കവലിയർ ഫെലിച്ചെ മോൺട്രോൺ, മെൽബൺ കാത്തലിക്‌ഡെവലപ്‌മെന്റ് ഫണ്ട് സിഇഒ. മാത്യു കാസിൻ, കാത്തലിക് സൂപ്പർ ജനറൽമാനേജർ റോബെർട്ട് ക്ലാൻസി എന്നിവരും യോഗത്തിൽ സംബന്ധിക്കും.സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്,മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്‌ട്രേലിയായിലെ രൂപതകൾസന്ദർശിക്കാനായി എത്തി ചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നിഎയർപോർട്ടിൽ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ സ്വീകരണംനല്കി. സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ്കോൺഫറൻസിനെ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി അഭിസംബോധന ചെയ്യും.ന്യൂ സൗത്ത് പാർലമെന്റിൽ പിതാവിന് സ്വീകരണം നല്കും. സിഡ്‌നിയിലെകാത്തലിക് യൂണിവേഴ്‌സിറ്റിയിലും കർദ്ദിനാൾ സാന്ദ്രി സന്ദർശനം നടത്തും.

നാലാം വയസ്സിലേക്ക് പ്രവേശിച്ച മെൽബൺ സീറോ മലബാർ രൂപതയിലേക്ക്ആദ്യമായാണ് റോമൻ കൂരിയായിൽ നിന്ന് പരിശുദ്ധ പാപ്പായുടെപ്രതിനിധികൾ ഔദ്യാഗിക സന്ദർശനത്തിനെത്തുന്നത്. 2014 മാർച്ച് 25 നാണ്മെൽബൺ കേന്ദ്രമായി ഓസ്‌ട്രേലിയായിൽ സീറോ മലബാർ രൂപതസ്ഥാപിതമായത്. 10 ഇടവകകളും 32 മിഷനുകളുമുള്ളമെൽബൺ സീറോ
മലബാർ രൂപതയിൽ 31വൈദികർ സേവനം ചെയ്യുന്നുണ്ട്. രൂപതയ്ക്ക് സ്വന്തമായിവൈദികർ എന്ന ലക്ഷ്യം മുൻ നിർത്തി അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽആരംഭിച്ചിട്ടുള്ള മൈനർ സെമിനാരിയിൽ 15 വൈദിക വിദ്യാർത്ഥികൾപരിശീലനം നടത്തുന്നു.

മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ സെന്റ്തോമസ് സൗത്ത് ഈസ്റ്റ് ഇടവക ആതിഥ്യമരുളുന്ന ഈ ആഘോഷത്തിൽ രൂപതയിൽസേവനം ചെയ്യുന്ന എല്ലാ വൈദികരും രൂപത പാസ്റ്ററൽ കൗൺസിലെയും ഫിനാൻസ്‌കൗൺസിലെയും അംഗങ്ങളും ഉൾപ്പെടെ 1500 ഓളം പേർ പങ്കെടുക്കുമെന്ന്‌വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഇടവക വികാരി ഫാ.എബ്രഹാം കുന്നത്തോളി എന്നിവർഅറിയിച്ചു. അഭിവന്ദ്യ കർദ്ദിനാൾ ലെയനാർദോസാന്ദ്രി പിതാവിനുംഅഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പൊലീത്തായ്ക്കും
നല്കുന്ന സ്വീകരണത്തിലും തുടർന്നു നടക്കുന്ന ദിവ്യബലിയിലുംപൊതുയോഗത്തിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർബോസ്‌കോ പുത്തൂർ പിതാവ് ആഹ്വാനം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP