1 usd = 68.08 inr 1 gbp = 90.29 inr 1 eur = 79.38 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.28 inr
Jun / 2018
25
Monday

ബഹറിൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
June 20, 2018 | 02:27 pm

ബഹറിൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജിമാർക്കോസ് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളിയെ മലയാളിയാക്കിയതിലും അവന്റെ ബൗദ്ധികമണ്ടലം ഇത്രയും വികസിച്ചതിനുപിന്നിലെയും പ്രധാനഘടകം വായനയാണെന്ന്. വായിച്ചു വളരുക എന്ന സന്ദേശമാണ് പി. എൻ പണിക്കർ മലയാളിക്ക് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി എംപി.രഘു. ലൈബ്രേറിയൻ അനുതോമസ്, പി.എൻ.പണിക്കർ സാറിനോടൊപ്പം മൂന്നുവർഷക്ക...

ബഹ്‌റൈൻ കേരളീയ സമാജം ആനന്ദ ബസാർ 22ന്

ബഹ്‌റൈൻ കേരളീയ സമാജം ജൂൺ 22ന് ആനന്തബസാർ നടത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.. ജൂൺ 22 ന് വൈകുന്നേരം 3 മണി മുതൽ രാത്രി 11 വരെ നടക്കുന്ന ആനന്ദ ബസാറിൽ കുടുംബസമേതം ആസ്വദിക്കാനും ആനന്ദിക്കാനും കഴിയും വിധത്തിലുള്ള വിപുലമായ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന നിരവധി ഭക്ഷണ ശാലകൾ ഇതോടൊപ്പമുണ്ടാകും. ഫാമിലി ഗെയിമുകൾ, കുട്ടികള്ക്കാ യുള്ള ഫാഷൻഷോ, വട...

ഫുട്ബാൾ ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയസമാജത്തിലും ആരവമുയർന്നു; ഫൈവ്എസയിഡ് ഫുറ്റ്ബാൾ മത്സരത്തിൽ ഈജിപ്ത് കിരീടം ചൂടി

June 18 / 2018

ഫുട്ബാൾ ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് ബഹ്‌റൈൻ കേരളീയസമാജം സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫൈവ്എസയിഡ് ഫുറ്റ്ബാൾ മത്സരത്തിൽ ആദിത്യ ഋത്വിക്, കരൺ,സംഗീത് ,അമൽ,മത്തായി എന്നിവർ അടങ്ങിയ ഈജിപ്ത് റിച്ചിൻ,പ്രണവ്, ജോയൽ, ആകാഷ്, അദ്വൈത്, ആദിത്യ, അശ്വിൻ എന്നിവരടങ്ങിയ ഫ്രാൻസിനെ തകർത്ത് കിരീടം സ്വന്തമാക്കി. ജോയൽ ജേക്കബ്മികച്ചതാരമായും അമൽഎസ് മികച്ച ഗോളിയായും തെരഞ്ഞെടുത്തു. സമാജം ഫ്‌ളഡ്‌ലൈറ്റ്ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ജനറൽസെക്രട്ടറി എംപിരഘു എന്നിവർ ചേർന്ന്മത്സരം കിക്കോഫ്‌ചെയ്ത...

വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം

June 13 / 2018

മനാമ: വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു.ബഹ്റിൻ ഇന്ത്യൻ സ്‌കൂളിലെ (ഭവൻസ്) നാലാം ക്ളാസ് വിദ്യാർത്ഥിനി തനുശ്രീ ശിവറാം (9)ആണ് വയറുവേദനയെത്തുടർന്ന് മരണമടഞ്ഞുത്. തമിഴ്‌നാട് സ്വദേശി ശിവരാമന്റെയും ആരതിയുടേയും മകളാണ്. കുറച്ച് ദിവസംമുമ്പ് കുട്ടിക്ക് പനിപിടിച്ചിരുന്നു. പനി ഭേദപ്പെട്ടതിനെ തുടർന്ന് ആരോഗ്യം തിരികെ ലഭിച്ച കുട്ടിക്ക് ശനിയാഴ്ചയോടെ കടുത്ത വയറുവേദന ഉണ്ടായി. ഇതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ച് മരണം വിളിക്കുകയായിരുന്നു. സംഭവത്തിൽ ആരോ...

ഐവൈസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 11 / 2018

ഐവൈസിസി ബഹ്‌റൈൻ സെന്റ്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുദയ്യയിലെ അൽ മൊഹീത് തൊഴിലാളി ക്യാമ്പിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഐവൈസിസി എല്ലാ ഇഫ്താറുകളും ലേബർ ക്യാമ്പുകളിലാണ് സംഘടിപ്പിക്കാറ്. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം ,ഈദ് തുടങിയ എല്ലാ ആഘോഷങളും ഐവൈസിസി ഇത്തരത്തിൽ ആണു സംഘടിപ്പിച്ച് വരുന്നത്. ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു,ഇഫ്താർ കമ്മിറ്റി കൺ വീനർ അനസ് റഹിം സ്വാഗതവും ക്യാമ്പ് സൂപ്രവൈസർ ഖാദർ ആശംസയും അർപ്പിച്ചു, ഫാസിൽ ടി കെ നന്ദി പറഞ്ഞു.ഐവൈസിസി ട്രഷറർ ഹരി ഭാസ്‌കരൻ, വൈസ് പ്രസിഡന...

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മാണിയുടെ കാൽചുവട്ടിൽ കൊണ്ട് വെച്ച കൊൺഗ്രസ്സ് നേതൃത്വം രാജിവെക്കുക: ഐ വൈ സി സി ബഹ്റൈൻ

June 08 / 2018

 ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് സ്വയം ഇറങിപ്പോയ കേരളാകോൺഗ്രസ്സ് മാണി ഗ്രൂപ്പിനു കോൺഗ്രസിനു അവകാശപെട്ട രാജ്യസഭാ സീറ്റ് നൽകുവാനുള്ള നേതൃത്വത്തിന്റെ തീരുമാനം ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിക്കുന്നതിനു തുല്യമാണ് .അർഹരായ ഒട്ടേറെ നേതാക്കൾ കോൺഗ്രസ്സിലുള്ളപ്പോൾ ഒരു സുപ്രഭാതത്തിൽ സീറ്റ് മാണിക്ക് കൊടുത്തത് കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മാഭിമാനം പണയം വെക്കുന്നതാണ്. വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് കൊടുത്തത് കോൺഗ്രസ്സിനു നഷ്ടമാണ് ഉണ്ടാക്കിയത്. അതിലും വലിയ നഷ്ടമാകും ഈ തീരുമാനത്തിലൂടെ ഭാവ...

Latest News