Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീനിവാസൻ ജോത്സനയും നയിക്കുന്ന സംഗീത നിശ നാളെ; ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശ്രീനിവാസൻ ജോത്സനയും നയിക്കുന്ന സംഗീത നിശ നാളെ; ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ന്നും നാളെയുമായി നടക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഒരു വൻ വിജയമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യുണിറ്റി സ്‌കൂളുകളിൽ ഒന്നായ ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉല്‌സവഛായയിൽ നടക്കുന്ന വിപുലമായ ഈ മേള ഒരു മികച്ച അനുഭവമായി മാറ്റാനുള്ള ഒരുക്കങ്ങളിൽ ഇന്ത്യൻ സ്‌കൂൾ അധികൃതർക്കൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി സഹകരിക്കുന്നു.

നകാഷ് അസീസ് നേതൃത്വം നൽകുന്ന നോർത്ത് ഇന്ത്യൻ സംഗീത നിശ ഇന്നും പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജ്ജും നയിക്കുന്ന സൗത്ത് ഇന്ത്യൻ സംഗീത നിശ നാളെയും നടക്കും. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും മുൻ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടന്ബന്ധിച്ചു സഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്ശനത്തോടൊപ്പം ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളും നിന്നും പാചക വിഭവങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം മേളയില് ഉണ്ടായിരിക്കും.

രണ്ടു ദിവസങ്ങളിലും വൈകീട്ട് ആറു മണി മുതൽ പതിനൊന്നു മണി വരെയാണ് മെഗാ ഫെയർ നടക്കുക. വിപുലമായ പാർക്കിങ് സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഇസ ടൗൺ നാഷണൽ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. സ്‌കൂൾ കാമ്പസിൽ നിന്നും നാഷണൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. ഇന്ത്യൻ സ്‌കൂൾ ഫുട്ബാൾ പ്രധാനമായും വിനോദ പരിപാടികളും അനുബന്ധ സ്റ്റാളുകളും ഉണ്ടായിരിക്കും.

മറ്റു സ്റ്റാളുകൾ ബാസ്‌കറ്റ് ബോൾ ഗ്രുണ്ടിലും ഒരുക്കിയിരിക്കുന്നു. ആയിരിക്കണക്കുന് സന്ദർശകർ വരുന്ന ഈ സ്‌കൂൾ കാർണിവൽ നടത്തിപ്പിനുള്ള സുരക്ഷാ സന്നാഹങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മേള നടക്കുന്ന മൈതാനം മുഴുവൻ ൻ സി സി ടി വി നിരീക്ഷണത്തിൽ ആയിരിക്കും. ബഹറിനിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള വിജ്ഞാന പ്രദമായ സ്റ്റാളുകൾ ഇത്തവണ മേളയിൽ ഉണ്ടായിരിക്കും. പ്രവാസി സമൂഹത്തിൽ നിന്നും നിന്നുള്ള കുടുംബങ്ങൾക്കു ഒത്തുചേർന്നു വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള എല്ലാ സൗകര്യ്ങ്ങളും ഇവിടെ ഉറപ്പാക്കിയിരിക്കുന്നു.

ബഹറിൽനിലെ ലേബർ മാർക്കറ്റു റെഗുലേറ്ററി അഥോറിറ്റിയുടെയും ഇന്ത്യൻ എംബസിയുടെയും ട്രാഫിക് മന്ത്രാലയത്തിന്റെയും പ്രതിനിധ്യം ഈ മേളയിൽ ഉണ്ടാവും. ഒരു സ്‌കൂളിൽ നടക്കുന്ന മേളയുടെ പ്രാധാന്യത്തിനു അനുസൃതമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും മേളയിൽ ഉറപ്പാക്കിയിരിക്കുന്നു. വിവിധ സർവകലാശാലകളുടെ സ്റ്റാളുകൾ ഇതിന്റെ ഭാഗമാണ്. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ വിജ്ഞാനം പകരാനുള്ള സ്റ്റാളുകൾ മേളയിൽ ഉണ്ടാവും. ഇന്ത്യൻ സ്‌കൂളിൽ റിഫ കാമ്പസിൽ നിന്നും ഇസ ടൗൺ കാമ്പസിൽ നിന്നും ഉള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നു. അത് കൂടാതെ ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റസ് കൗൺസിലും നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമായി വിജ്ഞാനം പകരും.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു രണ്ടു ദിനാറാണ് പ്രവേശന ടിക്കറ്റു. നാളെ നടക്കുന്ന റാഫിൾ ഡ്രോയിൽജേതാവിനു മെഗാ സമ്മാനമായി സയാനി മോട്ടോഴ്സ് നൽകുന്ന കാർ സമ്മാനിക്കും . ഇന്ത്യൻ സ്‌കൂളിന്റെ കാമ്പസ് മേളയെ വരവേൽക്കാൻ അണിച്ചൊരുങ്ങി കഴിഞിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂളിന്റെ പ്രധാന പ്രവേശന കവാടത്തിൽ വെച്ചും എൻട്രി ടിക്കറ്റു വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP