Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ നടക്കും

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ നടക്കും

ഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ 7.30 ന് സമാജം ഡയമണ്ട് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടപ്പു വർഷത്തെ കമ്മറ്റിയുടെ ഫിനാലെ ആഘോഷങ്ങളാണ് നടക്കുക. കഴിഞ്ഞ ഒരു വർഷം ബികെഎസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് 2015-16 കാലയളവിൽ നടന്നത്. ബഹ്‌റൈനിലെ പ്രവാസികളായ വീട്ടമ്മമാർക്ക് തയ്യൽ ക്ലാസുകളും, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ക്യാൻസർ ബോതവത്കരണ ക്ലാസുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആനന്ദബസാറിൽ നിന്നും ലഭിച്ച തുക സമാജം ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സമാജത്തിലെ വനിതകളുടെ പ്രാതിനിധ്യം കൂടുതലായി ലഭിച്ചെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വനിതാ വിഭാഗത്തിന്റെ പങ്ക് ശ്ലാഖനീയമാണെന്ന് ബികെഎസ് പ്രസിഡന്റ് വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.

ഫിനാലെയോടനുബന്ധിച്ച് നിഖിത രാജ്, അരുൺ രാജ്, സലീൽ, ജിയോ തുടങ്ങിയ റിയാലിറ്റി ഷോ ഫെയിംസ് അവതരിപ്പിക്കുന്ന സംഗീത നിശയും, മഴവിൽ മനോരമ ഉഗ്രം ഉജ്വലം ഫെയിം ഗണേശ് കോയമ്പത്തൂർ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഉഷ ഗോവിന്ദൻ 38149079, സുമിത്ര പ്രവീൺ 37794029 എന്നിവരെ വിളിക്കാം. ബഹ്‌റൈനിലെ എല്ലാ കലാസ്‌നേഹികളെയും ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ബികെഎസ് പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി കെ പവിത്രൻ, വനിതാ വിഭാഗം ഭാരവാഹികളായ ഉഷാ ഗോവിന്ദൻ, സുമിത്ര പ്രവീൺ, ഫാത്തിമ ഖമ്മീസ്, സ്വപ്ന ദാമോദരൻ, രജിത അനിൽ, നിത ബിറ്റോ, ഉഷ ഗോവിന്ദൻ, ബിജി ഗോപൻ, പ്രിയ മനോഹർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP